Categories: NATIONALTOP NEWS

ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണു; തീപിടിത്തത്തിൽ യുവാവിന് ഗുരുതര പൊള്ളൽ

ബെക്കിൽ ഇരുന്ന് സി​ഗരറ്റിന് തീകൊളുത്തിയ യുവാവിന് പൊള്ളലേറ്റ് ​ഗുരുതര പരുക്ക്. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിലാണ് സംഭവം. ഹൃത്വിക് മൽഹോത്ര എന്ന 25 കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. പെട്രോൾ ടാങ്കിൽ തീപ്പൊരി വീണതാണ് അപകടത്തിന് കാരണമായത്. 85 ശതമാനം പൊള്ളലേറ്റ ഹൃത്വിക് മൽഹോത്രയുടെ നില അതീവ ​ഗുരുതരാവസ്ഥയിലാണ്.

ഡിപ്പാർട്ട്‌മെന്‍റിനകത്ത് ഇന്‍റേണൽ പരീക്ഷ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാവ് സ്വയം തീ കൊളുത്തിയെന്നാണ് ആദ്യം ചുറ്റുമുള്ളവർ ധരിച്ചത്. യുവാവി​ന്‍റെ നിലവിളി കേട്ട് ഓടിയെത്തിയ അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് തീ അണച്ച ശേഷം ആശുപത്രി എത്തിച്ചത്.

‘നിലവിളി കേട്ടാണ് പുറത്തേക്ക് ഓടിയത്. ബൈക്കോടെ കത്തുകയായിരുന്നുവെന്ന്’- നാടക വിഭാഗം മേധാവി അർച്ചന ശ്രീവാസ്തവ പറഞ്ഞു. അപകടമുണ്ടായ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി ഹൃത്വികിന് നിയമനം ലഭിച്ചിരുന്നു. അടുത്താഴ്ച ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

സിഗരറ്റി​ൽ നിന്നുള്ള തീപ്പൊരി ഇയാൾ ഇരുന്ന ബൈക്കി​ന്‍റെ പെട്രോൾ ടാങ്കിൽ വീണതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
<br>
TAGS :  BURNS IN THE FIRE | RAJASTHAN
SUMMARY : While lighting a cigarette while sitting on the bike, a spark fell in the petrol tank; A young man suffered serious burns in the fire

Savre Digital

Recent Posts

ഇന്ത്യയ്ക്ക് വ്യോമപാത അടച്ചു; പാകിസ്ഥാന് കോടികളുടെ നഷ്ടം

കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…

3 hours ago

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…

3 hours ago

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…

4 hours ago

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…

5 hours ago

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…

6 hours ago

‘സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല’: വിജയ് ബാബു

തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…

6 hours ago