കോയമ്പത്തൂർ: മോട്ടോർ ബൈക്ക് വാങ്ങിയത് ആഘോഷിക്കാനായി പോകുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിച്ച് സുഹൃത്തുക്കളായ മൂന്ന് പേർക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരിയ തൊട്ടിപ്പാളയം സ്വദേശി ആർ നകുലൻ (17), കാരമടൈ സ്വദേശികളായ വി വിധുൻ (16), പി. നിജു (22) എന്നിവരാണ് മരിച്ചത്. കാരമടൈ സ്വദേശി വിനീതിനെ (16) ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിജു ഒരു സെക്കന്റ് ഹാന്റ് 400 സിസി ബൈക്ക് വാങ്ങിയിരുന്നു. സുഹൃത്തുക്കളായ കുട്ടികൾക്കൊപ്പം രാത്രി ഈ ബൈക്കിൽ ഭക്ഷണം കഴിക്കാൻ പോകാമെന്ന് ഇവർ പദ്ധതിയിട്ടു. നിജു വാഹനം ഓടിച്ചപ്പോൾ പ്രായപൂർത്തിയാവാത്ത മുന്ന് കുട്ടികളും പിന്നിലിരിക്കുകയായിരുന്നു.
ബൈക്കിന്റെ ആക്സിലറേറ്റർ മുഴുവനായി തിരിച്ച് ഓടിച്ച് നോക്കുകന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിർവശത്തു നിന്ന് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയുമായിരുന്നു.
നകുലനും വിധുനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിജുവിനെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ ആയില്ല. വിനീത് ഗുരുതര പരുക്കുകളോടെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഓടിച്ചിരുന്ന ജി. ലിംഗേശ്വരനും ഓട്ടോയിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാര്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
<br>
TAGS : ACCIDENT
SUMMARY : Three friends met a tragic end in a collision with an autorickshaw
കോട്ടയം: വ്യാപാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പൈകയിലാണ് സംഭവം. വിനോദ് ജേക്കബ് എന്നയാളാണ് മരിച്ചത്. കോഴിത്തീറ്റ വില്‍ക്കുന്നയാളാണ്…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…