Categories: NATIONALTOP NEWS

ബോംബ് ഭീഷണി; മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയില്‍ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് പുലർച്ചെയാണ് വിമാനം ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും, വിമാനത്തിനുള്ളില്‍ പരിശോധന തുടരുകയാണെും അധികൃതർ വ്യക്തമാക്കി.

നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം ഉള്ളത്. പുലർച്ചെ രണ്ട് മണിക്കാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് വിമാനം യാത്ര തിരിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലേക്ക് വഴിതിരിച്ച്‌ വിട്ടത്.

കഴിഞ്ഞ മാസവും ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. വിമാനത്തില്‍ ബോംബ് ഉണ്ടെന്ന് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം വിമാനത്തിലെ വാഷ്‌റൂമില്‍ നിന്നാണ് കണ്ടെടുത്തത്.

TAGS : AIR INDIA | BOMB THREAT
SUMMARY : Bomb threat; Mumbai-New York Air India flight makes emergency landing

Savre Digital

Recent Posts

പുതിയ ആദായ നികുതി ബില്‍ പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…

30 minutes ago

സമൂഹമാധ്യമങ്ങളിലെ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…

1 hour ago

കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ തൊഴിലവസരം; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…

2 hours ago

കോട്ടയത്ത് വീട് കുത്തി തുറന്ന് 50 പവൻ കവര്‍ന്നു

കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്‌…

3 hours ago

ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണം; മലയാളിക്ക് ദാരുണാന്ത്യം

ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…

3 hours ago

കോതമംഗലത്ത് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍

കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…

5 hours ago