അഡ്ലെയ്ഡ്: ബോർഡർ ഗവാസ്കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 121 റൺസുമായി ട്രാവിസ് ഹെഡും 8 റൺസുമായി കമ്മിൻസും പുറത്താകാതെയുണ്ട്. 132 പന്തില്‍ 121 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റെ പ്രകടനത്തിലാണ് ഓസീസ് ശക്തമായ നിലയിലേക്ക് അടുക്കുന്നത്.
ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ മൂന്നുവിക്കറ്റ് നേടി. നിതീഷ് കുമാര്‍ റെഡ്ഡി, ആര്. അശ്വിൻ സിറാജ് എന്നിവർ ഓരോ വിക്കുറ്റവീതം നേടി. നേരത്തെ ബുംറയുടെ തുടര്‍ച്ചയായി ആക്രമണങ്ങളില്‍ രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഓസീസിന് രണ്ടുവിക്കറ്റ് നഷ്ടമായിരുന്നു. മാര്‍നസ് ലബുഷെയ്ന് 64 റണ്‍സ് അടിച്ചെടുത്തു.
ഉസ്മാന് ഖ്വാജ (130), നഥാന്‍ മക്സ്വീനി (39), സ്റ്റീവ് സ്മിത് (2) എന്നിവരുടെ വിക്കറ്റ് ബുംറ നേടി.നേരത്തെ, ആദ്യദിനത്തില്‍ ഇന്ത്യ 180 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ കളിനിര്‍ത്തുമ്പോള്‍ ഒരുവിക്കറ്റിന് 86 റണ്‍സ് എന്ന നിലയിലായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ കളിച്ച ടീമില്‍നിന്ന് മൂന്നുമാറ്റങ്ങളുമായാണ് ഇന്ത്യ അഡ്ലെയ്ഡില് ഇറങ്ങിയത്.
TAGS: SPORTS | CRICKET
SUMMARY: Travis Head, Marnus Labuschagne’s Half Tons Give Australia The Edge
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്…