Categories: NATIONALTOP NEWS

ഭക്ഷ്യവിഷബാധ; സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അമ്പതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ഭക്ഷ്യവിഷബാധയേറ്റ് മഹാരാഷ്ട്രയിലെ പൂനെയില്‍ കോച്ചിങ് സെന്‍ററിലെ അമ്പതിലധികം വിദ്യാർഥികള്‍ ആശുപത്രിയില്‍. ചികിത്സ തേടിയത് ഒരു സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികളാണ്. പോലീസ് അറിയിച്ചത് എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ്.

ഖേദ് താലൂക്കിലെ സ്വകാര്യ കേന്ദ്രത്തിലാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ 500ലധികം വിദ്യാര്‍ഥികളാണ് താമസിച്ചു വരുന്നത്. ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ), നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കോച്ചിംഗ് നല്‍കുന്ന സ്ഥാപനമാണിത്.

വെള്ളിയാഴ്ച രാത്രി കോച്ചിംഗ് സെന്ററില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം 50 ലധികം വിദ്യാര്‍ഥികള്‍ക്ക് വയറുവേദനയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥികളുടെ നില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

The post ഭക്ഷ്യവിഷബാധ; സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ അമ്പതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ appeared first on News Bengaluru.

Savre Digital

Recent Posts

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു, രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണം; സാന്ദ്രാ തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ്റെ മാനനഷ്ട കേസ്

തിരുവനന്തപുരം: സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്…

30 minutes ago

പത്തനംതിട്ടയിൽ പാറമടയിൽ കല്ലിടിഞ്ഞ് വീണ് അപകടം; രണ്ട് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു

പത്തനംതിട്ട: കോന്നി, പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ പ്രവർത്തനം നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചി വാഹനത്തിന് മുകളിൽ വീണ് അപകടം. അപകടത്തിൽ…

44 minutes ago

ശക്തമായ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വരെയാണ് യെല്ലോ അലർട്ട്.…

2 hours ago

ചര്‍ച്ച പരാജയം; നാളെ സൂചന ബസ് സമരം

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ…

3 hours ago

വി സിക്ക് തിരിച്ചടി; റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ​ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ​ഹൈക്കോടതി…

4 hours ago

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…

5 hours ago