ഭീകരസംഘടനയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കോളേജ് വിദ്യാർഥി ഉൾപ്പെടെ ആറ് പേർ പോലീസ് കസ്റ്റഡിയിൽ. പശ്ചിമ ബർധാമനിലെ പനർഗഡിൽ നിന്നാണ് ഭീകരവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരെന്ന് സംശയിക്കുന്ന അഞ്ച് പേരെ പശ്ചിമ ബംഗാൾ പോലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത്.
രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് അറസ്റ്റിലായ ഒരാൾ. ബംഗ്ലാദേശിലെ നിരോധിത ഭീകര സംഘടനയായ ഷഹാദത്ത്-ഇ അൽ ഹിഖ്മയുമായി യുവാവിന് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് യുവാവിന്റെ താമസ സ്ഥലത്ത് നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്യലിൽ ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഞ്ച് പേരുടെ വിവരങ്ങൾ കൂടി പോലീസിന് ലഭിച്ചു. ഇതോടെ ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് ആളുകൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പിടിയിലായ കോളേജ് വിദ്യാർഥിയുടെ പക്കൽ നിന്നും ലാപ്‌ടോപ്പും മറ്റ് രേഖകൾ അടങ്ങിയ ഫയലുകളും പോലീസ് പിടിച്ചെടുത്തു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS: NATIONAL| COLLEGE STUDENT| CUSTODY
SUMMARY: Six including college student taken into custody after suspected terror links
ബെംഗളൂരു: ലോകത്തിലെ മികച്ച 30 നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടി രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരു. റെസൊണൻസ് കൺസൾട്ടൻസിയുടെ…
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…