ബെയ്‌റൂട്ട്: പേജര്‍-വാക്കിടോക്കി സ്‌ഫോടന പരമ്പരയെ തുടർന്നുള്ള ഭീതിക്കിടെ ലെബനനിൽ ഹിസ്‌ബുള്ള കേന്ദ്രത്തിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം.100-ഓളം പേര്‍ കൊല്ലപ്പെട്ടതായും 400-ലേറെപ്പേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. ഹിസ്‌ബുള്ളയുടെ 150 കേന്ദ്രങ്ങളിൽ 24 മണിക്കൂറിനിടെ ആക്രമണം നടത്തിയതായി ഇസ്രയേലും അവകാശപ്പെട്ടു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും ഐ.ഡി.എഫ്. വ്യക്തമാക്കി
അതേസമയം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ തെക്കന്‍ ലെബനാനിലെ എല്ലാ ആശുപത്രികള്‍ക്കും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. അത്യാഹിതവിഭാഗത്തില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. തിങ്കളാഴ്ച രാവിലെ മുതല്‍ നടന്ന വ്യോമാക്രമണത്തില്‍ പരുക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളില്‍ എത്തുന്നത്. തെക്കന്‍ ലെബനാനിലും ബൈറൂത്തിലും സ്‌കൂളുകള്‍ക്ക് രണ്ടുദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കിഴക്കൻ, തെക്കൻ ലെബനാൻ മേഖലകളിലാണ് ഇസ്രയേൽ അക്രമണം കടുപ്പിച്ചിരിക്കുന്നത്. അൽ-തയ്‌റി, ഹെർമൽ, ഹനീൻ, സാവ്ത്തർ, നബാത്തിഹ്, ഷാര, ഹർബത്ത, ബിൻത് ജബെയിൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും ഷംസ്റ്റാർ, താരിയ തുടങ്ങിയ പട്ടണങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ബോംബാക്രമണം. ഹിസ്‌ബുള്ളയുമായി ബന്ധമുള്ള മേഖലകളിൽ ബോംബാക്രമണം ശക്തിപ്പെടുത്തുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
<BR>
TAGS : HEZBOLLAH | ISRAEL LEBANON WAR
SUMMARY :
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…
പെഷാവർ: പാകിസ്ഥാനില്‍ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തണ്ടഡാമിൽ…
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…