“ഭൂതദഹാടു”; ഇടശ്ശേരിയുടെ പൂതപ്പാട്ടിന് കന്നഡ വിവർത്തനം ഒരുക്കി ഡോ. സുഷമ ശങ്കർ

ബെംഗളൂരു : മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രശസ്ത ഖണ്ഡകാവ്യം പൂതപ്പാട്ട് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്തു. നാടോടി സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മിടിപ്പും തുടിപ്പും കൂടപ്പിറപ്പുകളായിട്ടുള്ള ഇടശ്ശേരി കവിതകൾ ആദ്യമായിട്ടാണ് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. ഡോ. സുഷമ ശങ്കർ ആണ് വിവർത്തനം ചെയ്തത്. അഞ്ചു വർഷങ്ങൾക്കു മുമ്പ് കോലാർ ജില്ലയിലെ വിമല ഹൃദയ കോമ്പോസിറ്റ് ഹൈസ്കൂളിലെ കുട്ടികൾക്ക് വേണ്ടി മലയാളിയായ പ്രിൻസിപ്പാൾ സിസ്റ്റർ ലിൻസി മേരിയുടെ അഭ്യർത്ഥന അനുസരിച്ചാണ് പൂതപ്പാട്ട് വിവർത്തനം ചെയ്തത്. കന്നഡ വിദ്യാർഥികളെ കൊണ്ട് വിജയകരമായി നാടകം പ്രദർശിപ്പിക്കുകയും ചെയ്തു.

ഉത്തര മലബാറിൽ കണ്ടുവരാറുള്ള ഒരു നാടോടി കലാരൂപത്തിന്റെ പ്രേരണയും പ്രഭാവും കവിയുടെ കല്പനകളിൽ ഇടകലർന്ന്, 1953 ൽ ഉരുത്തിരിഞ്ഞ കാവ്യമാണ് പൂതപ്പാട്ട് . ഒരു നാടോടി പാട്ടു പോലെ മലയാളികളുടെ മനസ്സിൽ ഇന്നും ചിരസ്ഥായിയായി സ്ഥാനം പിടിച്ചിരിക്കുന്നു. നാടൻ കലകളുടേയും ആചാരങ്ങളുടയും പ്രഭാവം ഇടശ്ശേരിയുടെ കവിതകളിലെല്ലാം തന്നെ കാണാൻ കഴിയും. എന്നാൽ പൂതപ്പാട്ടോളം പ്രസിദ്ധമായ ഒരു കവിത മലയാള ഭാഷയിൽ വേറെ ഇല്ലെന്ന് തന്നെ പറയാം. നൃത്യരൂപത്തിലും നാടകം രൂപത്തിലും കഥാപ്രസംഗമായും ഇന്നും പുതപ്പാട്ട് വേദികളിൽ അവതരിക്കപ്പെടുന്നു എന്നതു തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം.

കന്നഡയില പ്രസിദ്ധമായ ഒരു നാടോടി പാട്ടാണ് ‘പുണ്യകോടി’ ഗോവിന ഹാടു.(പുണ്യകോടി എന്നു പേരുള്ള പശുവിന്റെ പാട്ട്). ‘പുണ്യകോടി’ ക്കും പൂതപ്പാട്ടിനും ഒരുപാട് സാമ്യതകൾ ഉണ്ട്. ദുഷ്ട ശക്തികൾ മാതൃശക്തിയുടെ മുമ്പിൽ അടി പറയുന്ന കാഴ്ചയാണ് രണ്ടിലുമുള്ളത്. പൂതപ്പാട്ടിനെ കുറിച്ചെഴുതിയ കന്നഡയിലെ പ്രശസ്ത കവി പത്മശ്രീ ഡോ. ദൊഡ്ഡ രംഗേ ഗൗഡരിക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രകാശനം നവംബർ 7ന് ഷാർജ ബുക്ക് ഫെസ്റ്റിവലിൽ. അബുദാബി കന്നഡ സംഘത്തിൻറെ അധ്യക്ഷനായ ശ്രീ സർവ്വോത്തമൻ ശെട്ടിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ദുബായി കർണാടക അസോസിയേഷൻറെ ജനറൽ സെക്രട്ടറി ശശിധരൻ പുസ്തകം ഏറ്റുവാങ്ങും.

ഒഎൻവി കുറുപ്പിന്റെ ‘ഭൂമിക്ക് ഒരു ചരമഗീതം’2013 ലും ‘അക്ഷരം കവിത സമാഹാരവും’ 2023ലും സുഷമ ശങ്കർ കന്നഡ യിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. മഹാകവി ആക്കിത്തത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസവും 2022ലും കന്നഡയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെലുങ്ക് ഭാഷയിലെ മഹാകവി സി. നാരായണ റെഡ്ഡി യുടെ വിശ്വംഭരം എന്ന മഹാകാവ്യത്തിന്റെ മലയാള വിവർത്തനവും ‘അച്ഛൻറെ കല്യാണം’ എന്ന സ്വന്തം നോവലും ഇതിനോടൊപ്പം ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പ്രകാശനം ചെയ്യും.
<BR>
TAGS : POOTHAPPAATTU
SUMMARY : “Bhootadahadu”.Dr. Sushma Shankar has prepared a Kannada translation of Edassery’s Poothapattu

Savre Digital

Recent Posts

ഡ്രഗ്-ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു

ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…

15 minutes ago

പാലത്തായി കേസ്; കെ. പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…

24 minutes ago

കേളി ബെംഗളൂരു ബ്ലാങ്കറ്റ് ഡ്രൈവ്

ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…

25 minutes ago

സീറ്റ് വിഭജനത്തില്‍ പ്രതിഷേധം; മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി

മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…

1 hour ago

വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ചേകാടി യുപി സ്കൂളിലെ 38 പേർ ആശുപത്രിയിൽ

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്…

2 hours ago

തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ ജീവനൊടുക്കിയ നിലയിൽ; സംഭവം പാലക്കാട്

പാലക്കാട്‌: സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്.…

3 hours ago