ഭൂമിയോട് അടുത്തുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ റോബോട്ടിക് ടെലിസ്കോപ്പായ ഗ്രോത്ത്- ഇന്ത്യ ടെലിസ്കോപ്പ്. കെട്ടിടത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹത്തിന്റെ ദ്രുഗതിയിലുള്ള ചലനം ദൂരദർശിനി ട്രാക്ക് ചെയ്തു. ഐഐടി ബോംബെയിലെ സ്‌പേസ് ടെക്‌നോളജി ആൻഡ് അസ്‌ട്രോഫിസിക്‌സ് റിസർച്ച് (സ്റ്റാർ) ലാബിലെ ആസ്‌ട്രോഫിസിസ്റ്റായ വരുണ്‍ ഭാലേറാവു എക്‌സില്‍ ഛിന്നഗ്രഹത്തിന്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
ഛിന്നഗ്രഹത്തിന്റെ ചുറ്റുമുള്ള നക്ഷത്രങ്ങളെ പ്രകാശരശ്മികളെ സൂചിപ്പിക്കും പോലെയാണ് ചിത്രത്തില്‍ കാണുന്നത്. 116 മീറ്റർ നീളത്തില്‍ കെട്ടിടത്തിന്റെ വലുപ്പമാണിതിനുള്ളതെന്ന് എക്സ് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ സമ്ബൂർണ റോബോട്ടിക് ഒപ്റ്റിക്കല്‍ റിസർച്ച് ടെലിസ്കോപ്പാണ് ഗ്രോത്ത്-ഇന്ത്യ. ലഡാക്കിലെ ഹാൻലെയിലെ ഇന്ത്യൻ അസ്ട്രോണമിക്കല്‍ ഒബ്സർവേറ്ററി സൈറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 4,500 മീറ്റർ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജ്യോതിശാസ്ത്ര നിരീക്ഷണശാലകളില്‍ ഒന്നാണ്.
സമുദ്രനിരപ്പില്‍ നിന്ന് 4,500 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഐഐടി ബോംബെയുടെയും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിന്റെയും (ഐഐഎ) സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് ഗ്രോത്ത്-ഇന്ത്യ. ബഹിരാകാശത്തും പ്രപഞ്ചത്തിലുമുള്ള ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍ തുടങ്ങിയവയെ പഠിക്കുന്ന ടൈം-ഡൊമെയ്ൻ ജ്യോതിശാസ്ത്രത്തില്‍ ഗ്രോത്ത് വൈദഗ്ധ്യം നേടിയുണ്ട്.
TAGS : EARTH | APOPHIS ASTEROID
SUMMARY : Asteroid Apophis hurtling toward Earth
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…