ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08-ന്റെ (Earth Observation Satellite-08) വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഓഗസ്റ്റ് 16ന് രാവിലെ 9.17-നാകും വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 15-ന് വിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ വിക്ഷേപണ തീയതി മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചു.
പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, ഗഗൻയാൻ ദൗത്യത്തിനുള്ള പിന്തുണ എന്നിവയാണ് ഇഒഎസ്-08-ന്റെ പ്രധാനമായ ലക്ഷ്യം. സമുദ്രോപരിതലത്തിലെ കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം കണ്ടെത്തൽ, ഉൾനാടൻ ജലാശയങ്ങൾ നിരീക്ഷിക്കാനും ഉപഗ്രഹം സഹായിക്കും. ദുരന്തങ്ങൾ, പരിസ്ഥിതി, അഗ്നിപർവതങ്ങൾ എന്നിവയുടെ നിരീക്ഷണങ്ങൾക്കും ഉപഗ്രഹം ഉപകരിക്കും.
മുഴുവൻ സമയവും ചിത്രങ്ങൾ പകർത്താൻ രൂപകൽപ്പന ചെയ്ത ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡും ഇതിൽ ഉൾപ്പെടുന്നു. 37.4 ഡിഗ്രി ചെരിവോടുകൂടി വൃത്താകൃതിയിലുള്ള ലോ എർത്ത് ഓർബിറ്റിൽ 475 കിലോമീറ്റർ ഉയരത്തിലാണ് ഇഒഎസ്-08 പ്രവർത്തിക്കുക. ഒരുവർഷത്തെ ആയുസാണ് ഉപഗ്രഹത്തിനുള്ളത്.
TAGS: NATIONAL | ISRO
SUMMARY: Isro postpones launch of SSLV on final development flight to August 16
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…