Categories: NATIONALTOP NEWS

ഭൗമനിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ്-08-ന്റെ വിക്ഷേപണം മാറ്റിവെച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08-ന്റെ (Earth Observation Satellite-08) വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഓ​ഗസ്റ്റ് 16ന് രാവിലെ 9.17-നാകും വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ഓ​ഗസ്റ്റ് 15-ന് വിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ വിക്ഷേപണ തീയതി മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചു.

പരിസ്ഥിതി നിരീക്ഷണം, ദുരന്തനിവാരണം, ഗഗൻയാൻ ദൗത്യത്തിനുള്ള പിന്തുണ എന്നിവയാണ് ഇഒഎസ്-08-ന്റെ പ്രധാനമായ ലക്ഷ്യം. സമുദ്രോപരിതലത്തിലെ കാറ്റിന്റെ വിശകലനം, മണ്ണിന്റെ ഈർപ്പം വിലയിരുത്തൽ, ഹിമാലയൻ മേഖലയിലെ ക്രയോസ്ഫിയർ പഠനം, വെള്ളപ്പൊക്കം കണ്ടെത്തൽ, ഉൾനാടൻ ജലാശയങ്ങൾ നിരീക്ഷിക്കാനും ഉപഗ്രഹം സഹായിക്കും. ദുരന്തങ്ങൾ, പരിസ്ഥിതി, അഗ്നിപർവതങ്ങൾ എന്നിവയുടെ നിരീക്ഷണങ്ങൾക്കും ഉപ​ഗ്രഹം ഉപകരിക്കും.

മുഴുവൻ സമയവും ചിത്രങ്ങൾ പകർത്താൻ രൂപകൽപ്പന ചെയ്ത ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ് പേലോഡും ഇതിൽ ഉൾപ്പെടുന്നു. 37.4 ഡിഗ്രി ചെരിവോടുകൂടി വൃത്താകൃതിയിലുള്ള ലോ എർത്ത് ഓർബിറ്റിൽ 475 കിലോമീറ്റർ ഉയരത്തിലാണ് ഇഒഎസ്-08 പ്രവർത്തിക്കുക. ഒരുവർഷത്തെ ആയുസാണ് ഉപഗ്രഹത്തിനുള്ളത്.

TAGS: NATIONAL | ISRO
SUMMARY: Isro postpones launch of SSLV on final development flight to August 16

Savre Digital

Recent Posts

മണ്ഡല മകരവിളക്ക് മഹോത്സവം നാളെ മുതല്‍

ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…

9 minutes ago

പാചകവാതക ലോറി മറിഞ്ഞ് അപകടം, വാതക ചോർച്ച; വാഹനങ്ങൾ വഴിതിരിച്ചു വിട്ടു

തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക​വു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞ‌് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.തെ​ങ്കാ​ശി പാ​ത​യി​ൽ ചു​ള്ളി​മാ​നൂ​രി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ…

28 minutes ago

‘ചെറുകഥകൾ കാലത്തിന്റെ സൂക്ഷ്മവായനകൾ’-പലമ സെമിനാർ

ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ  അഭിപ്രായപ്പെട്ടു.  പലമ…

43 minutes ago

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വവുമായി തര്‍ക്കം; ആര്‍എസ്‌എസ് പ്രവര്‍ത്തകൻ ജീവനൊടുക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…

2 hours ago

തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ആര്‍ ജെ ഡിയില്‍ പൊട്ടിത്തെറി; ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ പാര്‍ട്ടി വിട്ടു

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…

2 hours ago

എം.എം.എ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം

 ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…

2 hours ago