Categories: KERALATOP NEWS

ഭർത്താവുമായി വഴക്കിട്ട് കിടപ്പുമുറിയിൽ കയറി തീകൊളുത്തിയ യുവതി മരിച്ചു; രണ്ടുമക്കള്‍ ആശുപത്രിയില്‍

പാലക്കാട്: ഭർത്താവുമായി വഴക്കിട്ട് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (8) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവ് പ്രദീപിന്റെ വീട്ടില്‍വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. മുറിയുടെ അകത്തുനിന്നും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. സംഭവസമയത്ത് പ്രദീപിന്റെ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. മുറിയില്‍നിന്ന് നിലവിളി കേട്ട് വീട്ടുകാര്‍ ചെന്നപ്പോഴാണ് സംഭവമറിയുന്നത്.

തുടര്‍ന്ന് അയല്‍വീട്ടുകാര്‍ എത്തി വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബീന മരിക്കുകയായിരുന്നു. മക്കള്‍ രണ്ടുപേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജോലി സംബന്ധമായി വടകരയിലാണ് പ്രദീപ് താമസിച്ചിരുന്നത്. രണ്ട് മാസം കൂടുമ്പോൾ മാത്രമേ നാട്ടിൽ വരാറുള്ളു. ഇന്ന് പുലർച്ചെ ഫോണിൽ സംസാരിക്കുന്നതിനിടെ ബീനയും പ്രദീപും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെയാണ് പുലർച്ചെ 2.30ഓടെ ബീന വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കയറി തീകൊളുത്തിയത്. ഈ സമയം മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾക്കും പരുക്കേറ്റു. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post ഭർത്താവുമായി വഴക്കിട്ട് കിടപ്പുമുറിയിൽ കയറി തീകൊളുത്തിയ യുവതി മരിച്ചു; രണ്ടുമക്കള്‍ ആശുപത്രിയില്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

‘വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് മുസ്ലീം ലീഗ്, ഗണേഷ് കുമാര്‍ തറ മന്ത്രി’; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: മുസ്ലീംലീഗിനെതിരേയും മന്ത്രി ഗണേഷ് കുമാറിനെതിരേയും രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും…

57 minutes ago

ബാഹുബലി കുതിച്ചുയര്‍ന്നു; ഐഎസ്‌ആര്‍ഒയുടെ സിഎംഎസ്-03 വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎസ്‌ആര്‍ഒയുടെ ഏറ്റവും കരുത്തുള്ള വിക്ഷേപണ വാഹനം എല്‍വിഎം 3 കുതിച്ചുയര്‍ന്നു. 4,400 കിലോഗ്രാം…

2 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: കവടിയാറില്‍ കെ.എസ് ശബരീനാഥൻ മത്സരിക്കും

തിരുവനന്തപുരം: കോർപ്പറേഷൻ പിടിക്കാൻ മുൻ എംഎല്‍എ കെ.എസ് ശബരീനാഥനെ കളത്തിലിറക്കി കോണ്‍ഗ്രസിന്റെ നിർണായക നീക്കം. തിരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പ്…

2 hours ago

കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

കോട്ടയം: ലോലന്‍ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാര്‍ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി പി…

2 hours ago

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…

4 hours ago

വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ ഇനി പാസ്‌കീ ഉപയോഗിച്ച്‌ ലോക്ക് ചെയ്യാം

ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…

4 hours ago