Categories: KERALATOP NEWS

ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ ഭാര്യയുടെയും മകന്റെയും ദേഹത്ത് തിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. ചെമ്മരുതി ആശാന്‍ മുക്കില്‍ കുന്നത്തുവിള വീട്ടില്‍ രാജേന്ദ്രന്‍ (53) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രന്റെ ഭാര്യ ബിന്ദുവും മകന്‍ അമലും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ന് വൈകീട്ട് അഞ്ചോടെ രാജേന്ദ്രന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം. കുടുബപ്രശ്നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും കുറച്ച് മാസങ്ങളായി അകന്നു കഴിയുകയായിരുന്നു. ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കാനായി മകനെയും മകളെയും കൂട്ടി വൈകീട്ട് രാജേന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

വാക്കുതര്‍ക്കത്തിനിടയില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന തിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഈസമയം മകള്‍ സാന്ദ്ര വീടിന് പുറത്തു നില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. അയിരൂര്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പെയിന്റ് പണിക്കാരനായ രാജേന്ദ്രന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ ഉപയോഗിച്ചാകും തീകൊളുത്തിയതെന്നാണ് പോലീസ് നിഗമനം.
<BR>
TAGS : VARKALA,CRIME
KEYWORDS: Husband set his wife and son on fire in Varkala, burnt husband died, wife and son in critical condition

Savre Digital

Recent Posts

കരോൾ ഗാന മത്സരം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…

55 seconds ago

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം: ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച്‌ ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…

60 minutes ago

സിദ്ധരാമയ്യയെ ശിവകുമാർ തള്ളിയിടുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച ആള്‍ക്കെതിരെ കേസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…

1 hour ago

യുക്രൈനിലെ പ്രധാന നഗരം കീഴടക്കി റഷ്യ; മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണങ്ങളില്‍ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: റ​ഷ്യ​യു​ടെ മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. താ​മ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രോ​ൺ പ​തി​ച്ചാ​ണ് ഡി​നി​പ്രൊ ന​ഗ​ര​ത്തി​ൽ മൂ​ന്നു​പേ​ർ…

2 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…

2 hours ago

മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽ​പെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…

2 hours ago