Categories: NATIONALTOP NEWS

ഭർത്താവ് വെടിയേറ്റുമരിച്ചു; രക്തക്കറയുള്ള കിടക്ക ഗർഭിണിയായ ഭാര്യയെക്കൊണ്ട് തുടപ്പിച്ച് ആശുപത്രി അധികൃതർ

ഭർത്താവിനെ കിടത്തിയിരുന്ന കിടക്ക ഗർഭിണിയായ ഭാര്യയെക്കൊണ്ട് ആശുപത്രി അധികൃതർ വൃത്തിയാക്കിച്ചതായി പരാതി. മധ്യപ്രദേശിലെ ഡിണ്ടോരി ജില്ലയിലാണ് സംഭവം. അഞ്ചുമാസം ​ഗർഭിണിയായ യുവതിക്കുണ്ടായ ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചയും ഉയർന്നിരിക്കുകയാണ്.

ആദിവാസി വിഭാ​ഗങ്ങൾ ഏറെയുള്ള പ്രദേശമാണ് മധ്യപ്രദേശിലെ ഡിണ്ടോരി ജില്ലയിലെ ലാൽപുർ ​ഗ്രാമം. ഇവിടെ ഏറെക്കാലമായി ഒരു ഭൂമി തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാ​ഗമായി ഭൂമി തർക്കത്തിന്റെ പേരിലുണ്ടായ വാക്കേറ്റത്തിനിടെയാണ് ശിവരാജിന് വെടിയേൽക്കുന്നത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ശിവരാജിനെ കൂടാതെ പിതാവായ ധരം സിംഗ് മറവി(65), സഹോദരൻ രഘുരാജ് (28) എന്നിവർക്കും വെടിയേറ്റിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ശിവരാജിനൊപ്പം ഏറ്റവും ഇളയ സഹോദരനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഗര്‍ഭിണിയായ യുവതി ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കിടക്കയുടെ ഒരോ മുക്കും മൂലയും കൃത്യമായി തുടയ്ക്കണമെന്ന് ഒരു നഴ്സ് പറയുന്നതാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. സ്ത്രീയുടെ ഒരു കയ്യിൽ ചോരപുരണ്ട ഷർട്ടും മറുകയ്യിൽ കിടക്ക തുടയ്ക്കാനുള്ള ടിഷ്യൂ പേപ്പറും കാണാം. ഇടയ്ക്ക് മറ്റൊരു സ്ത്രീ വന്ന് വീണ്ടും ടിഷ്യൂ പേപ്പർ നൽകുന്നതും വീഡിയോയിലുണ്ട്.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ എത്തിയിരുന്നു. ഭര്‍ത്താവിന്റെ രക്തം പുരണ്ട വസ്ത്രം വേണമെന്നും ഭര്‍ത്താവ് കിടന്ന കിടക്ക വൃത്തിയാക്കാന്‍ അനുവദിക്കണമെന്നും യുവതി ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് സംഭവത്തില്‍ ഗദസാരായി ഹെൽത്ത് സെൻ്ററിലെ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വെടിവെപ്പുമായി ബന്ധപ്പെട്ട് ഗദാസറൈ പോലീസ് കൊലപാതകക്കുറ്റമുൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ഏഴുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഏതാനം പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൂടുതൽ പേർക്കായുള്ള അന്വേഷണം തുടരുകയാണ്.

<br>
TAGS : FIRING | VIRAL VIDEO | MADHYAPRADESH
SUMMARY : Husband shot dead; hospital authorities ask pregnant wife to clean blood-stained bed

Savre Digital

Recent Posts

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…

11 minutes ago

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

1 hour ago

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…

2 hours ago

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

3 hours ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

4 hours ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

4 hours ago