Categories: KARNATAKATOP NEWS

മംഗളൂരു ആൾക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ടത് പുൽപള്ളി സ്വദേശി, മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

ബെംഗളൂരു: മംഗളൂരുവിൽ പ്രാദേശിക ക്രിക്കറ്റ്‌ മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫിനെയാണെന്ന് (38) സ്ഥിരീകരണം. അഷ്‌റഫിന്റെ ബന്ധുക്കളെ കണ്ടെത്തിയതായും മൃതദേഹം കൈമാറിയതായും മംഗളൂരു സിറ്റി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ മംഗളൂരുവിലേക്ക് ഇന്നലെ തിരിച്ചു. വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ് അഷ്‌റഫെന്ന് വീട്ടുകാര്‍ പറഞ്ഞു.

വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ് എന്ന് കുടുംബം വ്യക്തമാക്കി. ഇതിനായി പലയിടത്തും ചികിത്സ തേടിയിട്ടുണ്ട്. ഞായറാഴ്ച മംഗളൂരുവിലെ കുടുപ്പുവിൽ പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേയാണ് സംഭവം. യുവാവ് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്നാണ് ആരോപണം. ഇത് ഒരു യുവാവ് ചോദ്യം ചെയ്തു. തുടർന്ന് ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു. ക്ഷതങ്ങള്‍ കാരണം ആന്തരിക രക്തസ്രാവമാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്.

സംഭവത്തെ തുടർന്ന് മം​ഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ​ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയ്ക്ക് കത്തു നൽകിയിട്ടുണ്ട്. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

TAGS: KARNATAKA | MOB LYNCHING
SUMMARY: Pulpally native killed in mob lynching at Mangalore

Savre Digital

Recent Posts

ചരിത്രമെഴുതി ഇന്ത്യ; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വിക്ഷേപിക്കാവുന്ന മിസൈൽ, 2000 കിലോമീറ്റർ ദൂരപരിധി

ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…

35 minutes ago

യുകെയില്‍ നഴ്സാകാം; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…

2 hours ago

62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…

2 hours ago

സ്വർണവില ഇന്നും കുറഞ്ഞു

കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…

3 hours ago

ഇസ്രയേലിൽ ഡ്രോൺ ആക്രമണം: 22 പേർക്ക് പരുക്ക്

ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…

3 hours ago

ഓപ്പറേഷൻ നുംഖോർ റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ, ഇഡിയും കസ്റ്റംസും സംയുക്ത അന്വേഷണത്തിന്

തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ്‌ കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…

4 hours ago