Categories: KARNATAKATOP NEWS

മംഗളൂരു- കോട്ടയം റൂട്ടിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു: വാരാന്ത്യങ്ങളില്‍ മംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുതിയ ഒരു ട്രെയിന്‍ കൂടി സര്‍വീസ് ആരംഭിച്ചു. മംഗളൂരുവില്‍ നിന്നും കോട്ടയത്തെക്കാണ് സര്‍വീസ് ആരംഭിച്ചത്. എല്ലാ ശനിയാഴ്ചകളിലുമാണ് സര്‍വീസ് നടത്തുക.

മംഗളൂരു-കോട്ടയം -സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍- 06075, കോട്ടയം – മംഗളൂരു-സമ്മര്‍ സ്‌പെഷ്യല്‍ ട്രെയിന്‍- 06076 എന്നീങ്ങനെ ഇരുവശങ്ങളിലേക്കും ഏപ്രില്‍ 27, മേയ് നാല്, 11, 18, 25, ജൂണ്‍ ഒന്ന് എന്നീ ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ആകെ ഏഴ് സര്‍വീസുകളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. മംഗളൂരുവില്‍ നിന്നും രാവിലെ 10.30 ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 07.30 ന് കോട്ടയത്തേക്ക് എത്തും. കോട്ടയത്തു നിന്നും രാത്രി 9.45 പുറപ്പെടുന്ന ട്രെയിന്‍ പിറ്റെദിവസം രാവിലെ 6.55 മംഗളൂരുവില്‍ എത്തിച്ചേരും. ഏപ്രില്‍ 20 ന് ശനിയാഴ്ച രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആദ്യ ട്രെയിന്‍ രാത്രി 7.30ന് കോട്ടയത്ത് എത്തി.

മംഗളൂരുവിലേക്ക് കേരളത്തില്‍ നിന്ന് നിലവില്‍ രാത്രികാല സര്‍വീസിന് മൂന്ന് ട്രെയിനുകളാണ് പ്രധാനമായും ഉള്ളത്. മാവേലി എക്സ്പ്രസ്, മാംഗ്ലൂര്‍ എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ് എന്നിവയ്ക്ക് മലബാര്‍ ഭാഗത്തേക്ക് ടിക്കറ്റ് കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്. വാരാന്ത്യത്തില്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്. കോട്ടയത്ത് നിന്ന് വാരാന്ത്യത്തില്‍ പുതിയ സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്.

 

The post മംഗളൂരു- കോട്ടയം റൂട്ടിൽ സമ്മർ സ്പെഷ്യൽ ട്രെയിൻ appeared first on News Bengaluru.

Savre Digital

Recent Posts

ലാൽബാഗ് തടാകത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ലാൽബാഗ് തടാകത്തിൽ 21 കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാളി സ്വദേശിയും സർജാപൂരിൽ താമസക്കാരിയുമായ ജെനിഷ നാഥ്…

36 minutes ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ആകെ രോ​ഗികളുടെ എണ്ണം 7 ആയി

കൽപ്പറ്റ: സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 45 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍…

1 hour ago

ധ​ർ​മ​സ്ഥ​ല​യി​ൽ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം തു​ട​രും -ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബെംഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല കേ​സി​ൽ പ​രാ​തി​ക്കാ​ര​ന്‍ അറസ്റ്റിലായെങ്കിലും മൊ​ഴി​ക​ളുടെ അ​ടി​സ്ഥാ​നത്തില്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം സം​ഘം (എ​സ്.​ഐ.​ടി)  തു​ട​രു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ.​ജി.​പ​ര​മേ​ശ്വ​ര…

2 hours ago

ചെന്നൈ- ബെംഗളൂരു അതിവേഗപാത മാർച്ചിൽ പൂർത്തിയാകും

ബെംഗളൂരു: ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാത നിർമാണം വരുന്ന മാർച്ചിൽ പൂർത്തിയാകും. ലോക്സഭയില്‍ ബെംഗളൂരുവില്‍ നിന്നുള്ള എം.പി പി.സി മോഹന്റെ…

2 hours ago

റൈറ്റേഴ്സ് ഫോറം സംവാദം ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന്…

3 hours ago

കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി

ബെംഗളൂരു: മാണ്ഡ്യയിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി. കിരുഗാവലു സ്വദേശിയായ കിരണിനെ (24) യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച…

3 hours ago