ബെംഗളൂരു: മംഗളൂരു-മുംബൈ റൂട്ടില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. നിലവില്‍ ഈ റൂട്ടില്‍ രണ്ടു ഭാഗങ്ങളായി സര്‍വീസ് നടത്തുന്ന മംഗളൂരു-ഗോവ വന്ദേഭാരതിനെയും മുംബൈ-ഗോവ വന്ദേഭാരതിനെയും ഒന്നിപ്പിച്ച് മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കാനാണ് പദ്ധതി. ഇതോടെ മുംബൈയിൽനിന്ന് 12 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് മംഗളൂരുവിലെത്താന്‍ സാധിക്കും. മുംബൈയിൽനിന്ന് രാവിലെ 5.25-നാണ് ഗോവയിലേക്കുള്ള വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.10-ന് ഗോവയിലെത്തും. ഈ ട്രെയിന്‍ വൈകീട്ട് ആറോടെ മംഗളൂരുവിലേക്കെത്തിക്കാനാണ് ആലോചന.
യാത്രക്കാർ ഏറ്റവും കുറവുള്ള വന്ദേഭാരതുകളിൽ ഒന്നാണ് മംഗളൂരു-ഗോവ റൂട്ടിലേത്. 40 ശതമാനത്തിൽ കുറവ് യാത്രക്കാരാണ് ഇതില്‍. മുംബൈ-ഗോവ വന്ദേഭാരതിൽ തുടക്കത്തിൽ 90 ശതമാനത്തോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നീടത് കുറഞ്ഞു. നിലവിൽ 70 ശതമാനത്തോളം യാത്രക്കാരാണ് ഇതിലുള്ളത്. ഈ രണ്ട് ട്രെയിനും ഒന്നാക്കി മുംബൈയിൽനിന്ന് മംഗളൂരുവിലേക്ക് ഓടിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തെ 100 ശതമാനത്തിലേക്ക് എത്തിക്കാമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
മുംബൈയിൽനിന്ന് മംഗളൂരുവിലേക്കും കേരളത്തിലേക്കും ഓടുന്ന മുഴുവൻ ട്രെയിനുകളിലും 100 ശതമാനം യാത്രക്കാരുണ്ട്. അതിനാൽ, മുംബൈ-മംഗളൂരു വന്ദേഭാരതിലും യാത്രക്കാരെ കിട്ടുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ.
<BR>
TAGS : VANDE BHARAT EXPRESS
SUMMARY : Mangaluru-Mumbai Vande Bharat soon
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…
ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ…
തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. ജനുവരി…
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ ആക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പ്രതിയായ മാർട്ടിൻ പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റില്‍.…