ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിലും മൂന്ന് വിമാനങ്ങളിലും സ്ഫോടനം ഉണ്ടാകുമെന്ന് കാട്ടി വിമാനത്താവളത്തിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏപ്രിൽ 29 ന് എയർപോർട്ട് ഓഫീസിൽ ഇമെയിൽ ലഭിച്ചിരുന്നുവെങ്കിലും
വെള്ളിയാഴ്ചയാണ് മെയിൽ ശ്രദ്ധയിൽ പെടുന്നത്. ടെററൈസേഴ്‌സ് 111 എന്നയാളുടെ മെയിലിൽ നിന്നാണ് സന്ദേശം വന്നത്. വിമാനത്താവളത്തിലും മൂന്ന് വിമാനങ്ങളിലും സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, ഇത് വ്യാജമാണെന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥിരീകരിച്ചു.
സംഭവത്തിൽ വിമാനത്താവള അധികൃതർ ബജ്‌പെ പോലീസിൽ പരാതി നൽകി. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…