ബെംഗളൂരു: ബെംഗളൂരുവിൽ നാലു വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം മുൻ പഞ്ചായത്ത് പ്രസിഡന്റ് ജീവനൊടുക്കി. നാഗസാന്ദ്രയിലെ എംഎസ് രാമയ്യ ലേഔട്ടിലാണ് സംഭവം. ഓഡിറ്ററായ ഭർത്താവ് ഗോപാലിനും, എട്ടു വയസ്സുള്ള മകനും, മകളുമൊത്ത് താമസിക്കുകയായിരുന്ന ശ്രുതി (34) ആണ് മരിച്ചത്. തുമകൂരുവിലെ പാവഗഡയിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം 6 മണിയോടെ വീട്ടിൽ തിരിച്ചെത്തിയ ഗോപാൽ ആണ് ഭാര്യയെയും മകളെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പൊന്നും ശ്രുതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തിട്ടില്ല. അതേസമയം സ്ത്രീധന പീഡനവും ഭർത്താവിന്റെ അവിഹിത ബന്ധവുമാണ് സംഭവത്തിന് കാരണമെന്നും ശ്രുതിയുടെ ബന്ധുക്കൾ ആരോപിച്ചു. ശ്രുതിയുടെ സഹോദരൻ ശശിധറിന്റെ പരാതിയെത്തുടർന്ന് ബാഗലഗുണ്ടെ പോലീസ് കേസെടുത്തു.
TAGS: CRIME
SUMMARY: Former Panchayat president kills 4-year-old daughter, dies by suicide in Bengaluru
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന് പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…