ബെംഗളൂരു: ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡ് നവീകരണത്തിനായുള്ള വിശദ രൂപരേഖ ഉടൻ തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. 40 വർഷത്തിലധികം പഴക്കമുള്ള ബസ് സ്റ്റാൻഡ് നഗരത്തിലെ തന്നെ ഏറ്റവും പഴയ കെട്ടിടങ്ങളിൽ ഒന്നാണ്. പുതിയതായി പണിയുന്ന ബസ് സ്റ്റാൻഡ് സമുച്ചയത്തിൽ എല്‍.ഇ.ഡി ഡിസ് പ്ലേ, എ.ഐ ക്യാമറ എന്നിവ സജ്ജീകരിക്കും. പുതിയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ അനുവാദം നല്‍കിയതായി മന്ത്രി പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ പുതിയ കെട്ടിടം പൂര്‍ത്തിയാക്കുമെന്നും ടെൻഡര്‍ നടപടികള്‍ ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാണിജ്യ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ നാല് നില കെട്ടിടം സ്റ്റേഷനിൽ നിർമ്മിക്കാനാണ് പദ്ധതി. ഇവിടെ നിന്നാകും വിവിധ റൂട്ടുകളിലേക്ക് ബസ് സർവീസ് നടത്തുക. മജസ്റ്റിക്കിന്റെ ബിഎംടിസി, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്ന് പ്രതിദിനം 10,000-ത്തിലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്.
മെട്രോയിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിലാണ് നവീകരിച്ച ബസ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എഐ ക്യാമറകളും പ്ലാറ്റ്‌ഫോമുകളിലെ എൽഇഡി ഡിസ്‌പ്ലേകളും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പുതിയ കെട്ടിടത്തിൽ സംയോജിപ്പിക്കും.
TAGS: BENGALURU
SUMMARY: Majestic bus stand to be revamped and equipped with high-tech facilities
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…