Categories: KARNATAKA

മഠാധിപതി ഉൾപ്പെട്ട പീഡനക്കേസ്; അതിജീവിതയുടെ അമ്മാവൻ അറസ്റ്റിൽ

ബെംഗളൂരു: ചിത്രദുർഗ മഠാധിപതി ഉൾപ്പെട്ട പീഡനക്കേസിൽ അതിജീവിതയുടെ അമ്മാവൻ അറസ്റ്റിൽ. ചിത്രദുർഗ മരുഗ മഠം മഠാധിപതി ശിവമൂർത്തി മുരുഗശരണരുവിനെതിരെ ചുമത്തിയ പോക്സോ കേസിൽ മൊഴി മാറ്റി നൽകാനും കേസ് പിൻവലിക്കാനും ആവശ്യപ്പെട്ട് അമ്മാവൻ ഭീഷണിപ്പെടുത്തുന്നു എന്ന് അതിജീവിത പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.

മെയ് 22ന് പെൺകുട്ടിയെ അമ്മാവൻ്റെ വീട്ടിൽ നിന്ന് കാണാതായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മാവൻ പരാതി നൽകി. അതേ ദിവസം തന്നെ പെൺകുട്ടി മൈസൂരുവിലെ ഓടനാടി സേവാ സംസ്‌ഥേ എന്ന എൻജിഒയിൽ എത്തിച്ചേർന്നിരുന്നു. പോക്‌സോ കേസിലെ അന്വേഷണവുമായി സഹകരിക്കുന്നതിൽ നിന്ന് തന്നെ തടയാൻ അമ്മാവൻ ശ്രമിക്കുന്നതായി കുട്ടി എൻജിഒ അംഗങ്ങളെ അറിയിച്ചു. തുടർന്ന് ഇവർ പെൺകുട്ടിയോട് പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന ശിവമൂർത്തിക്ക് കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചിത്രദുർഗയിൽ പ്രവേശിക്കരുതെന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. ഇത് ഏപ്രിൽ 23-ന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ശിവമൂർത്തി ചിത്രദുർഗ കോടതിയിൽ കീഴടങ്ങിയത്. 2022 സെപ്റ്റംബറിലാണ് ശിവമൂർത്തിയെ ചിത്രദുർഗ പോലീസ് അറസ്റ്റു ചെയ്തത്. മഠത്തിനുകീഴിലുള്ള ഹോസ്റ്റലിൽ താമസിച്ചുപഠിക്കുകയായിരുന്ന രണ്ട് ഹൈസ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

Savre Digital

Recent Posts

ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കും; പുതിയ സംസ്ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക. ഓൺലൈനായാണ്…

11 minutes ago

ട്രക്ക് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ 52 വയസ്സുകാരിക്ക് ദാരുണാന്ത്യം, 2 പേർക്ക് പരുക്ക്

ബെംഗളൂരു: നായന്തഹള്ളിയിൽ ട്രക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 52 വയസ്സുകാരി മരിച്ചു. 9 വയസ്സുകാരൻ ഉൾപ്പെടെ 2 പേർക്ക് പരുക്കേറ്റു.…

22 minutes ago

നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ സുരക്ഷാ പരിശോധന ജൂലൈയിൽ

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ജൂലൈയിൽ നടക്കും. ജൂലൈ…

42 minutes ago

ബിബിഎംപി മാലിന്യ ലോറിയിൽ ചാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബിബിഎംപി മാലിന്യ ലോറിയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കൈയ്യും കാലും കെട്ടിയ നിലയിൽ കണ്ടെത്തി. ബനശങ്കരിയിലെ ചെന്നമ്മനകെരെ അച്ചുകാട്ട്…

1 hour ago

രണ്ട് ദിവസം നേരിയ മഴ; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: കാലവർഷത്തിന്റെ ശക്തി കുറഞ്ഞെങ്കിലും വരുംദിവസങ്ങളിൽ നേരിയ മഴ തുടരും. മദ്ധ്യ, തെക്കൻ ജില്ലകളിലാണ് മഴയ‌്ക്ക് സാധ്യതയുള്ളത്. മുന്നറിയിപ്പുകൾ ഒന്നും…

1 hour ago

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് 6 മണിക്കൂർ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 4…

1 hour ago