മണിപ്പൂരില്‍ സ്ത്രീ വെടിയേറ്റു മരിച്ചു. ബിഷ്ണുപൂർ ജില്ലയില്‍ സൈതോണ്‍ ഗ്രാമത്തിലാണ് സംഭവം. വയലില്‍ ജോലി ചെയ്യുന്നതിനിടെ ആക്രമണമുണ്ടായത്. മൂന്ന് ദിവസത്തിനിടെ മണിപ്പൂരിലെ രണ്ടാമത്തെ കൊലപാതകമാണിത്. നവംബർ ഏഴിന് ജിരിബം ജില്ലയില്‍ 31 വയസുകാരിയായ അധ്യാപികയെ കാലിന് വെടിവെച്ചുവീഴ്ത്തി ജീവനോടെ തീകൊളുത്തിയിരുന്നു.
അക്രമികള്‍ മറ്റു ഗ്രാമവാസികളെയും ആക്രമിക്കുകയും വീടുകള്‍ക്ക് തീയിടുകയും ചെയ്തിരുന്നു. കൊലപാതകത്തെ തുടർന്ന് ജിരിബാം ജില്ലയില്‍ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. അക്രമികളെ പിടികൂടുന്നതിനായി സംസ്ഥാന പോലീസുമായി ചേർന്ന് പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് സൈന്യം പറഞ്ഞു.
വിളവെടുപ്പ് കാലത്ത് സാധാരണ ആക്രമണങ്ങള്‍ കുറയാറുണ്ട്. എന്നാല്‍ വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ ആധിപത്യത്തിനായുള്ള പോരാട്ടം തുടരുകയാണെന്നാണ് ഈ രണ്ട് ആക്രമണങ്ങളും വ്യക്തമാക്കുന്നതെന്ന് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS : MANIPPUR
SUMMARY : Woman shot dead in Manipur
പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…
മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…
ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…
ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…