Categories: NATIONALTOP NEWS

മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ്

ഇംഫാൽ: വോട്ടെടുപ്പ് നടക്കുന്നതിനിടെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ സംഘർഷമുണ്ടായി വോട്ടിംഗ് തടസ്സപ്പെട്ടയിടങ്ങളിൽ റീപോളിംഗ്. 11 ബൂത്തുകളിലാണ് തിങ്കളാഴ്ച റീപോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാകും വോട്ടെടുപ്പ് നടക്കുകയെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. കലാപം തുടരുന്ന മണിപ്പൂരിലും ആദ്യഘട്ട വോട്ടെടുപ്പ് നടന്ന വെള്ളിയാഴ്ച വോട്ട് ചെയ്യാൻ ജനങ്ങൾ പോളിംഗ് ബൂത്തുകളിൽ എത്തിയിരുന്നു. 63.13 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് നടന്നത്.

അതേസമയം, ത്രിപുരയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് സഖ്യം ആവശ്യം ഉന്നയിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് പരാതി. ഇന്ത്യ സഖ്യത്തിന്റെ പോളിങ് ഏജന്‍റുമാർക്കെതിരെ ആക്രമണം നടന്നു. സ്ഥാനാർത്ഥികൾക്ക് പോലും ബൂത്ത് സന്ദർശിക്കാൻ കഴിഞ്ഞില്ല. വ്യാപക കള്ളവോട്ട് നടന്നെന്ന് സിപിഎം വിമർശിച്ചു. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും വിമർശനം ഉന്നയിച്ചു.

പരാതിയെ തുടർന്ന് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗർ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.  ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രാംനഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.

സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുറമെ നിന്നുള്ളവർക്ക് ബൂത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയെന്ന് വ്യക്തമായി. തുടർന്നാണ് സസ്പെൻഡ് ചെയ്തത്. അതേസമയം പ്രതിപക്ഷത്തിന്‍റെ ചില ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം.

.

The post മണിപ്പൂരിൽ വോട്ടെടുപ്പിനിടെ സംഘർഷം; 11 ബൂത്തുകളിൽ നാളെ റീപോളിങ് appeared first on News Bengaluru.

Savre Digital

Recent Posts

സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യക്കാരൻ അറസ്റ്റില്‍

സിംഗപ്പൂർ: സിംഗപ്പൂരില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യൻ വംശജൻ അറസ്റ്റില്‍. ദിലീപ് കുമാർ നിർമല്‍ കുമാർ എന്നയാളാണ് പിടിയിലായത്. പടക്കം…

15 minutes ago

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ പിടിയിൽ

കൊച്ചി: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍. മലപ്പുറം സ്വദേശി അഭിജിത് ആണ് പൊലീസിന്റെ പിടിയിലായത്.…

42 minutes ago

സ്വർണവിലയില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില മാറി മറിയുന്നു. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് കൂടി. 22 കാരറ്റ് ഒരു ഗ്രാമിന് ഇന്ന്…

57 minutes ago

കേരള ആര്‍ടിസിയുടെ ഹൊസൂർ – കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന് ഇന്ന് തുടക്കം

ബെംഗളൂരു: കേരള ആര്‍ടിസിയുടെ ഹൊസൂർ - കണ്ണൂർ വാരാന്ത്യ ഡീലക്സ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഇന്ന് വൈകിട്ട് 7ന് ഹൊസൂർ…

1 hour ago

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പോലീസ്…

2 hours ago

ശബരിമല സ്വർണക്കൊള്ള: ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റ സ്വർണം ബല്ലാരിയിൽ നിന്ന് ക​ണ്ടെ​ത്തി

ബെംഗളൂരു: ശബരിമലയിൽ നിന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റി കടത്തിയ സ്വർണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ബല്ലാരിയിൽ നിന്ന് കണ്ടെത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം…

2 hours ago