ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ കാർഷിക സർവകലാശാലയുടെ ഡ്രഡ്ജർ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കും. ഇതിനായി കേരളത്തിൽ നിന്നുള്ള കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഷിരൂരിലെത്തി. പരിശോധന വിജയകരമായാൽ ഡ്രഡ്ജർ ഉടൻ എത്തിച്ചേക്കും.
ബോട്ടുപോലെ പുഴയിൽ സഞ്ചരിച്ച് തെരച്ചിൽ നടത്താവുന്ന ഡ്രഡ്ജർ അവിടെ ഉപയോഗിക്കാനാകുമോ എന്നാണ് സംഘം പരിശോധിക്കുക. കാർഷിക സർവകലാശാലയ്ക്കായി പ്രത്യേകം നിർമ്മിച്ച ഡ്രഡ്ജറാണിത്. കനാലുകളിലും മറ്റും ആറു മീറ്റർ ആഴത്തിലുള്ള ചെളിയും ചണ്ടിയും നീക്കാനുപയോഗിക്കുന്നതാണ് ഇത്. ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാൻ ഇതിന് കഴിയുമോയെന്ന് സംഘം പരിശോധിക്കും.
ഒഴുക്ക് കൂടുതലാണെങ്കിൽ യന്ത്രം ഉപയോഗിക്കാനാകില്ലെന്നാണ് ഡ്രഡ്ജർ നിർമ്മിച്ച കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ആഴം കൂടിയ ഇടങ്ങളിൽ ഇരുമ്പുതൂണ് താഴ്ത്തി ഉപയോഗിക്കാം. അർജുനെ കാണാതായിട്ട് ഇന്നേക്ക് 15 ദിവസമാണ് പിന്നിടുന്നത്. തിരച്ചിൽ നിർത്തി കര, നാവികസേനാ അംഗങ്ങൾ ഇന്നലെ തിരിച്ചുപോയി. ഞായറാഴ്ച തിരച്ചിൽ നടത്തിയ പ്രാദേശിക മത്സ്യത്തൊഴിലാളികളും ഇന്നലെ ഇറങ്ങിയില്ല. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയിലെ ഏതാനും അംഗങ്ങൾ പുഴയിൽ ബോട്ടുമായി ഇറങ്ങിയെങ്കിലും കാര്യമായ നീക്കങ്ങളൊന്നും ഉണ്ടായില്ല.
TAGS: ARJUN | LANDSLIDE
SUMMARY: Arjun rescue mission finds no hope till today
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന് ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…