ബെംഗളൂരു: ഹാസൻ ബല്ലുപേട്ടയ്ക്കും സക്‌ലേഷ്‌പുരിനും ഇടയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ബെംഗളൂരു – മംഗളൂരു സെക്ടറിലെ ട്രെയിൻ സർവീസുകൾ 19 വരെ റദ്ദാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്രാക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത്. 12 ട്രെയിനുകളാണ് സർവീസ് റദ്ദാക്കിയത്.
എസ്എംവിടി ബെംഗളൂരു – മുരുദേശ്വര് (16585), മുരുദേശ്വര് – എസ്എംവിടി ബെംഗളൂരു (16586), കെഎസ്ആർ ബെംഗളൂരു – കാർവാർ (16595), കാർവാർ – കെഎസ്ആർ ബെംഗളൂരു (16596), കെഎസ്ആർ ബെംഗളൂരു – കണ്ണൂർ (16511), കണ്ണൂർ – കെഎസ്ആർ ബെംഗളൂരു (16512), യശ്വന്ത്പുർ – മംഗളൂരു സെൻട്രൽ (16539), വിജയപുര – മംഗളൂരു സെൻട്രൽ (07377), മംഗളൂരു – യശ്വന്ത്പുർ (16540), മംഗളൂരു സെൻട്രൽ – വിജയപുര (07378), യശ്വന്ത്പുർ – മംഗളൂരു ജംഗ്ഷൻ (16575) മംഗളൂരു ജംഗ്ഷൻ – യശ്വന്ത്പുർ (16576) എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകൾ.
വിജയപുര-മംഗളൂരു സെൻട്രൽ (07377) ട്രെയിൻ സർവീസ് ഹാസനും മംഗളൂരുവിനുമിടയിൽ ഭാഗികമായി റദ്ദാക്കി. മംഗളൂരു സെൻട്രൽ – വിജയപുര (07378) എക്സ്പ്രസ് ട്രെയിൻ മംഗളൂരു സെൻട്രലിനും ഹാസനുമിടയിൽ ഭാഗികമായി റദ്ദാക്കി.
മംഗളൂരു സെൻട്രൽ – വിജയപുര (07378) ട്രെയിൻ മംഗളൂരു ജംഗ്ഷൻ, കാർവാർ, മഡഗാവ്, ലോണ്ട, ഹുബ്ബള്ളി വഴി തിരിച്ചുവിട്ടു. കെഎസ്ആർ ബെംഗളൂരു – കാർവാർ എക്സ്പ്രസ് (16595) അരസിക്കെരെ – ഹുബ്ബള്ളി, ലോണ്ട, മഡഗാവ് വഴി തിരിച്ചുവിട്ടു. കാർവാർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16596) മഡഗോൺ, ലോണ്ട, ഹുബ്ബള്ളി, അരസിക്കെരെ വഴി തിരിച്ചുവിട്ടു. കെഎസ്ആർ ബെംഗളൂരു – കണ്ണൂർ (16511) എക്സ്പ്രസ് ജോലാർപേട്ട, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടു. കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16512) ഷൊർണൂർ, സേലം, ജോലാർപേട്ട വഴി തിരിച്ചുവിട്ടതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു.
TAGS: LANDSLIDE | TRAIN CANCELLATION
SUMMARY: Landslip near Sakleshpur affects train services on Mangaluru-Bengaluru sector
ബെംഗളൂരു: ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഇന്ദിരാനഗർ ഇസിഎ ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. രജിന്ദ്രൻ അവതരിപ്പിച്ച…
കണ്ണൂർ: പയ്യന്നൂരിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ ടി കലാധരൻ (38),…
ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊല. ഹുബ്ബള്ളി റൂറൽ താലൂക്കിലെ ഇനാം വീരപൂരിലാണ് ആണ് സംഭവം. ഗർഭിണിയെ പിതാവും ബന്ധുക്കളും ചേർന്ന്…
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയില്‍ നിന്നും അധികം വൈകാതെ രാഷ്ട്രപിതാവിന്റെ ചിത്രം അപ്രത്യക്ഷമാകുമെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍…
ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…
ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…