Categories: KARNATAKATOP NEWS

മദ്ദൂരിലെ ജനവാസമേഖലയിലിറങ്ങി കാട്ടാനക്കൂട്ടം

ബെംഗളൂരു : മാണ്ഡ്യ മദ്ദൂര്‍ താലൂക്കിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. തിങ്കളാഴ്ച രാവിലെയാണ് ആറ് ആനകളടങ്ങിയ കൂട്ടം പ്രദേശത്തെത്തിയത്. പിന്നീട് ഇവ ഹോളെ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ഷിംഷ നദിയിലിറങ്ങി. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് ആനകളെ വനത്തിലേക്ക് തിരിച്ചുവിട്ടത്.

ഇതിനിടെ നിരവധി പേർ ആനക്കൂട്ടത്തെക്കാണാൻ സ്ഥലത്തെത്തി. ആനകളുടെ ഫോട്ടോയെടുക്കാൻ തടിച്ചുകൂടാൻ തുടങ്ങിയതോടെ സുരക്ഷസംബന്ധിച്ച ആശങ്കകൾക്കിടയാക്കി. മലവള്ളി താലൂക്കിലെ ഹലഗൂർ വനമേഖലയിൽ നിന്നാണ് ആനക്കൂട്ടമെത്തിയതെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.  ഈ മാസം ഇത് രണ്ടാം തവണയാണ് ആനക്കൂട്ടം സമീപ വനത്തിൽ നിന്ന് മദ്ദൂരില്‍ പ്രവേശിക്കുന്നത് . 2023-24 വർഷത്തിൽ 14 തവണയാണ് ആനക്കൂട്ടം എത്തിയത്.

Savre Digital

Recent Posts

ഉത്തരാഖണ്ഡില്‍ കനത്ത മഴ: ചാര്‍ ധാം യാത്ര നിര്‍ത്തിവച്ചു

ന്യൂഡൽഹി: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ചാർ ധാം യാത്ര താല്‍ക്കാലികമായി നിർത്തിവെച്ചതായി മുഖ്യമന്ത്രി പുഷ്കർ ധാമി പ്രഖ്യാപിച്ചു.…

6 minutes ago

നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്ത് കൊലപ്പെട്ട ഡിജിപിയുടെ മകൾ

ബെംഗളൂരു: നന്ദിനി മിൽക്ക് പാർലർ അടിച്ചു തകർത്തതിനു കൊല്ലപ്പെട്ട മുൻ ഡിജിപി ഓം പ്രകാശിന്റെ മകൾ കൃതിക്കെതിരെ പോലീസ് കേസെടുത്തു.…

21 minutes ago

മലപ്പുറത്ത് മരിച്ച 18 കാരിക്ക് നിപ ബാധയെന്ന് സംശയം; പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റീനിൽ

കോഴിക്കോട്:സ്വകാര്യ ആശുപത്രിയില്‍ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 കാരിക്ക് നിപ ബാധയെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡി.…

26 minutes ago

കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സർക്കാർ

ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 2 വർഷത്തിനിടെ മുഴുവൻ…

50 minutes ago

5 ഹൃദയാഘാത മരണങ്ങൾ കൂടി; ഹാസനിൽ 45 ദിവസത്തിനിടെ മരിച്ചത് 30 പേർ

ബെംഗളൂരു: കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി 5 പേർ കൂടി മരിച്ചു. ഹാസൻ…

1 hour ago

ചക്രവാതച്ചുഴി: ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ, നാലിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട…

1 hour ago