Categories: NATIONALTOP NEWS

മദ്യനയ കേസില്‍ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഭാരത് രാഷ്‌ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ. കവിതയെ സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇഡി ചുമത്തിയ കേസില്‍ തീഹാര്‍ ജയിലില്‍ ജയിലില്‍ കഴിയുന്ന ഇവരുടെ അറസ്റ്റ് വ്യാഴാഴ്ചയാണ് സിബിഐ രേഖപ്പെടുത്തിയത്. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിതയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 23 വരെയാണ തിഹാര്‍ ജയിലില്‍ അടച്ചത്. കഴിഞ്ഞ മാസം ഹൈദരാബാദിലെ വസതിയില്‍ വച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇവരെ അറസ്റ്റ് ചെയ്തത്.

കേസില്‍ കവിതയെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ബുധനാഴ്ച അപേക്ഷ നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കി. തുടര്‍ന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. എന്നാല്‍, നേരത്തെ, സിബിഐ തന്റെ മൊഴി ജയിലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇതൊരു രാഷ്ട്രീയ കേസാണെന്നും കവിത ആരോപിച്ചു.

ഇത് പൂര്‍ണ്ണമായും മൊഴിയെ അടിസ്ഥാനമാക്കിയുള്ള കേസാണ്. ഇതൊരു രാഷ്ട്രീയ കേസാണ്. പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടുള്ള കേസാണിത്. സിബിഐ ഇതിനകം ജയിലില്‍ വെച്ച് എന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കവിത പ്രതികരിച്ചു.

മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ഡൽഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എഎപി നേതാവ് മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയെന്നും പകരമായി നേതാക്കൾക്കു 100 കോടി കൈമാറിയെന്നും ഇഡി വെളിപ്പെടുത്തിയിരുന്നു.

 

The post മദ്യനയ കേസില്‍ കവിതയെ സിബിഐ അറസ്റ്റ് ചെയ്തു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ…

8 hours ago

ചീഫ് സെക്രട്ടറിയെക്കുറിച്ച് ദ്വയാർഥ പ്രയോഗം ; ബിജെപി എംഎൽസിക്കെതിരെ കേസ്

ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ…

9 hours ago

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…

9 hours ago

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ…

9 hours ago

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച…

9 hours ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…

10 hours ago