Categories: NATIONALTOP NEWS

മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ

ന്യൂഡൽഹി: ജാമ്യം ആവശ്യപ്പെട്ടും സിബിഐ അറസ്‌റ്റ് ശരി വച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുക. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിനെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഈ മാസം അഞ്ചിന് കോടതി കെജ്‌രിവാളിന്‍റെയും സിബിഐയുടെയും വാദം കേട്ടിരുന്നു. പിന്നീട് വിധി പറയാന്‍ കേസ് സെപ്റ്റംബര്‍ 13ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

കേസിന്‍റെ വിചാരണ വേളയില്‍ സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌.വി. രാജുവാണ് ഹാജരായിരുന്നത്. കെജ്‌രിവാള്‍ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാതിരുന്നത് ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹര്‍ജി എതിര്‍ത്തു. കെജ്‌രിവാള്‍ ജാമ്യം നേടി പുറത്ത് വന്നാല്‍ സാക്ഷികളോട് ശത്രുതാപരമായി പെരുമാറിയേക്കുമെന്നും രാജു കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ 26 നാണ് സിബിഐ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്‌തത്.

TAGS: NATIONAL | ARAVIND KEJIRIWAL
SUMMARY: SC to deliver verdict tomorrow on Arvind Kejriwal’s pleas seeking bail, challenging arrest

Savre Digital

Recent Posts

മെമ്മറി കാര്‍ഡ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…

26 minutes ago

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

1 hour ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

3 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

3 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

4 hours ago