ഡല്‍ഹി മദ്യനയക്കേസില്‍ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിതക്ക് ഇടക്കാല ജാമ്യമില്ല. അപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. 16 വയസ്സുള്ള മകന്‍റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
നിലവില്‍ ജാമ്യം നല്‍കാനുള്ള സാഹചര്യമല്ലെന്ന് പറഞ്ഞാണ് സ്പെഷല്‍ ജഡ്ജ് കാവേരി ബവേജ അപേക്ഷ തള്ളിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറ്റേറ്റും (ഇ.ഡി) ജാമ്യം നല്‍കുന്നതിനെ എതിർത്തു. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഇ.ഡി കോടതിയില്‍ ബോധിപ്പിച്ചു.
മാർച്ച് 15നാണ് ഹൈദരാബാദില്‍ നിന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസില്‍ ആം ആദ്മി പാർട്ടിക്ക് 100 കോടി നല്‍കിയെന്ന് പറയുന്ന സൗത് ഗ്രൂപ്പിന്‍റെ പ്രധാനികളിലൊരാളാണ് കവിതയെന്നാണ് ഇ.ഡിയുടെ ആരോപണം.
The post മദ്യനയ കേസ്; കെ കവിതക്ക് ഇടക്കാല ജാമ്യമില്ല appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ ഓഗസ്റ്റ് ആദ്യം സർവീസ് ആരംഭിച്ചേക്കും. റെയിൽവേ സുരക്ഷാ കമ്മിഷണറുടെ…
ബെംഗളൂരു: വ്യത്യസ്ത ജാതിമതവിഭാഗത്തിൽപ്പെട്ടവർ ഒന്നിക്കുകയെന്ന ലക്ഷ്യത്തോടെ "മനസ്സുകളെ മനസ്സുകളുമായി ബന്ധിപ്പിക്കുക" എന്ന മുദ്രാവാക്യവുമായി സംസ്ഥാനത്തെ 20 നഗരങ്ങളിൽ എസ്എസ്എഫ് കർണാടക…
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പട്ടം എസ്.യു.ടിയിലെ വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ശരീരം…
ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ …
കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു…
ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ…