ഡല്‍ഹി മദ്യനയക്കേസില്‍ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവ് കെ. കവിതക്ക് ഇടക്കാല ജാമ്യമില്ല. അപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി തള്ളി. 16 വയസ്സുള്ള മകന്‍റെ പരീക്ഷ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കിയത്.
നിലവില്‍ ജാമ്യം നല്‍കാനുള്ള സാഹചര്യമല്ലെന്ന് പറഞ്ഞാണ് സ്പെഷല്‍ ജഡ്ജ് കാവേരി ബവേജ അപേക്ഷ തള്ളിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറ്റേറ്റും (ഇ.ഡി) ജാമ്യം നല്‍കുന്നതിനെ എതിർത്തു. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഇ.ഡി കോടതിയില്‍ ബോധിപ്പിച്ചു.
മാർച്ച് 15നാണ് ഹൈദരാബാദില്‍ നിന്ന് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകളും തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. കേസില്‍ ആം ആദ്മി പാർട്ടിക്ക് 100 കോടി നല്‍കിയെന്ന് പറയുന്ന സൗത് ഗ്രൂപ്പിന്‍റെ പ്രധാനികളിലൊരാളാണ് കവിതയെന്നാണ് ഇ.ഡിയുടെ ആരോപണം.
The post മദ്യനയ കേസ്; കെ കവിതക്ക് ഇടക്കാല ജാമ്യമില്ല appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…
തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…
ബെംഗളൂരു: വിൽസൺ ഗാർഡനിലെ സിലിണ്ടർ സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. കസ്തൂരമ്മ (28), മകൾ കായല (8)…