ബെംഗളൂരു: മദ്യലഹരിയിൽ യുവതികളെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. തലഘട്ടപുരയിലെ ആവലഹള്ളിയിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ബാലാജി, യോഗി, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്.
റോഡിൽ നിന്ന് മാറി മദ്യപിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇവർ യുവതികളെ മർദിച്ചത്. പൊതുസ്ഥലത്ത് വെച്ച് തങ്ങളെ മർദിക്കുകയും, മുടിക്കെട്ടിൽ പിടിച്ച് വലിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതികൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികൾ സ്ഥിരം മദ്യപാനികളാണ്. പലപ്പോഴും റോഡരികിൽ വച്ചാണ് ഇവർ മദ്യപിക്കാറുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി ഇതുവഴി വന്ന യുവതികൾ പൊതുസ്ഥലത്ത് മാറിയിരുന്ന് മദ്യപിക്കാൻ പ്രതികളോട് ആവശ്യപ്പെട്ടു.
എന്നാൽ മൂവരും യുവതികളോട് തർക്കിക്കുകയും പിന്നീട് ഇവരെ മർദ്ദിക്കുകയും ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ ഇടപെട്ടാണ് യുവതികളെ രക്ഷിച്ചത്. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
TAGS: BENGALURU UPDATES| ARREST
SUMMARY: Three arrested over assaulting women in public
തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു.…
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…