മദ്യ അഴിമതിക്കേസിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ ടുതേജയെ ഇഡി അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഛത്തീസ്ഗഡിൽ നടന്ന 2061 കോടി രൂപയുടെ മദ്യ അഴിമതികേസിലാണ് അറസ്റ്റ്.
72 പ്രതികളുള്ള കേസ് ഏപ്രിൽ 10-നാണ് രജിസ്റ്റർ ചെയ്തത്. അനിൽ ടുതേജയെയും മകൻ യാഷിനെയും റായ്പൂരിലെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. 2019 നും 2022 നും ഇടയിൽ സർക്കാർ നടത്തുന്ന മദ്യ റീട്ടെയിലറായ സിഎസ്എംസിഎല്ലിന്റെ ഉദ്യാഗസ്ഥർ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ഇഡി അന്വേഷിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെ പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഛത്തീസ്ഗഡിൽ വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിൽ നിന്നും അനധികൃതമായി പണം പിരിച്ചെടുത്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
The post മദ്യ അഴിമതിക്കേസ്; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ appeared first on News Bengaluru.
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…