Categories: TOP NEWS

മന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി പരാതി; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാനെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ തീവ്രഹിന്ദു സംഘടന പ്രവർത്തകൻ പുനീത് കേരെഹള്ളി അറസ്റ്റിൽ. മന്ത്രിയുടെ അടുത്ത അനുയായി ബി.എസ്.അശോക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. നവംബർ ഒന്നിന് പുനീത് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ മന്ത്രി സമീർ അഹമ്മദ് ഖാനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതായാണ് പരാതി.

മതത്തിൻ്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള അവഹേളനങ്ങളാണ് പോസ്റ്റിലുള്ളത്. മതപരമായ വിഭജനം നടത്താനും സമൂഹത്തിൽ വിദ്വേഷം വിതയ്ക്കാനും ഉദ്ദേശിച്ചുള്ളതാണ് പോസ്റ്റ്‌ എന്നും പരാതിയിൽ ആരോപിച്ചു. ചാമരാജ്പേട്ട് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്.

TAGS: KARNATAKA | ARREST
SUMMARY: Puneeth Kerehalli arrested for insulting Minister Zameer Ahmed Khan in social media

Savre Digital

Recent Posts

ചെന്നൈ- ബെംഗളൂരു അതിവേഗപാത മാർച്ചിൽ പൂർത്തിയാകും

ബെംഗളൂരു: ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാത നിർമാണം വരുന്ന മാർച്ചിൽ പൂർത്തിയാകും. ലോക്സഭയില്‍ ബെംഗളൂരുവില്‍ നിന്നുള്ള എം.പി പി.സി മോഹന്റെ…

31 minutes ago

റൈറ്റേഴ്സ് ഫോറം സംവാദം ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഇന്ന്…

39 minutes ago

കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി

ബെംഗളൂരു: മാണ്ഡ്യയിൽ കൊലക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി. കിരുഗാവലു സ്വദേശിയായ കിരണിനെ (24) യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച…

55 minutes ago

അനധികൃത ബെറ്റിങ് ആപ്പ് കേസ്; ഗാങ്‌ടേോക്കിൽ അറസ്റ്റിലായ ചിത്രദുര്‍ഗയില്‍ നിന്നുള്ള കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ ബെംഗളൂരുവില്‍ എത്തിക്കും

ബെംഗളൂരു: അനധികൃത ബെറ്റിങ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ചിത്രദുര്‍ഗയിലെ എംഎല്‍എയായ…

1 hour ago

പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് ‘ചിങ്ങനിലാവ് 2025’ ഇന്ന്

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന ഓണാഘോഷം ‘സൗപർണിക ബിൽഡേഴ്‌സ് ചിങ്ങനിലാവ് 2025’ ഞായറാഴ്ച  കാടുഗോഡി കണമംഗല ജെയിൻ…

2 hours ago

സപ്ലൈകോ സൂപ്പർമാർക്കറ്റുകളിൽ വെളിച്ചെണ്ണയ്ക്ക് ഞായറാഴ്ച പ്രത്യേക വിലക്കുറവ്; നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആഗസ്‌ത്‌ 24ന്‌ ഞായറാഴ്‌ച കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കിൽ ലഭിക്കും. ഒരു ദിവസത്തേക്കുള്ള…

10 hours ago