Categories: KARNATAKATOP NEWS

മന്ത്രിക്ക് ഉറങ്ങണമെങ്കിൽ എക്‌സ്ട്രാ പെഗോ, ഗുളികയോ വേണം; ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്ത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരേ ബിജെപി നേതാവ് സഞ്ജയ് പാട്ടീൽ നടത്തിയ പരാമർശമാണ് വിവാദത്തിലായത്. മന്ത്രിക്ക് സുഖമായി ഉറങ്ങാൻ എക്‌സ്ട്രാ പെഗ്, അല്ലെങ്കിൽ ഉറക്ക ഗുളിക വേണമെന്നായിരുന്നു പരാമർശം.

മുൻ എംഎ‍ൽഎ കൂടിയായ സഞ്ജയ് പാട്ടീലിന്റെ പരാമർശം സ്ത്രീ വിരുദ്ധതയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബെളഗാവിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചായിരുന്നു നേതാവിന്റെ പ്രസ്താവന. ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ ഉയരുന്നുണ്ടെന്നും ഇത് ഹെബ്ബാൾക്കറെ ആശങ്കപ്പെടുത്തുമെന്നും പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ മുൻ ബിജെപി എംഎൽഎ സഞ്ജയ് പാട്ടീൽ പറഞ്ഞു. ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ബെളഗാവി മണ്ഡലത്തിൽ നിന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

മന്ത്രിക്ക് അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ എക്‌സ്ട്രാ പെഗോ വേണമെന്നും പാട്ടീൽ യോഗത്തിൽ പറഞ്ഞു. സ്ത്രീകളോട് ബിജെപിക്കുള്ള ആദരവിന്റെ ഉദാഹരണമാണ് പാട്ടീലിന്റെ പരാമർശമെന്ന് മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു. ബിജെപി നേതാക്കൾ റാം, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്ന് ജപിച്ചാൽ മാത്രം പോരാ, സ്ത്രീകളെ ബഹുമാനിക്കണമെന്നും ഹെബ്ബാൾക്കർ തിരിച്ചടിച്ചു.

ഹിന്ദു സംസ്‌കാരത്തെക്കുറിച്ച് പ്രസംഗിക്കുന്ന സഞ്ജയ് പാട്ടീലിന്റെ പരാമർശം തനിക്ക് മാത്രമല്ല, സംസ്ഥാനത്തെയും രാജ്യത്തെയും എല്ലാ സ്ത്രീകളോടുമുള്ള അനാദരവാണെന്നും അവർ പറഞ്ഞു. ബെളഗാവിയിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ആണ് ബിജെപി സ്ഥാനാർഥി.

 

The post മന്ത്രിക്ക് ഉറങ്ങണമെങ്കിൽ എക്‌സ്ട്രാ പെഗോ, ഗുളികയോ വേണം; ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് അംഗീകരിച്ചു, 22 മാസം നീണ്ട യുദ്ധം അവസാനിച്ചേക്കും

ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…

12 minutes ago

ഹിമാചലിലെ കാംഗ്ര മേഖലയില്‍ ഭൂചലനം; 3.9 തീവ്രത

ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…

24 minutes ago

ഹെബ്ബാൾ മേൽപ്പാലത്തിലെ പുതിയ റാംപ് റോഡ് തുറന്നു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന് അനുബന്ധമായി നിർമിച്ച പുതിയ റാംപ് റോഡ് (ലൂപ് റോഡ്) ഗതാഗതത്തിന് തുറന്നു കൊടുത്തു. റാംപ് റോഡിന്റെ…

49 minutes ago

ധർമസ്ഥല വെളിപ്പെടുത്തല്‍: മണ്ണുമാറ്റിയുള്ള പരിശോധന താല്‍ക്കാലികമായി നിര്‍ത്തി

ബെംഗളൂരു: മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായി ധര്‍മസ്ഥലയില്‍ നടത്തിവരുന്ന പരിശോധന താത്കാലികമായി നിര്‍ത്തി. മണ്ണ് മാറ്റിയുള്ള…

1 hour ago

സീതാസ്വയംവരം കഥകളി 23-ന്

ബെംഗളൂരു: സീതാസ്വയംവരം കഥകളി ബെംഗളൂരുവില്‍ അരങ്ങേറും. വിമാനപുര (എച്ച്എഎൽ) കൈരളിനിലയം ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകീട്ട് 5.30-നാണ് അവതരണം. കൈരളി കലാസമിതി,…

1 hour ago

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ ഗ്യാപ് റോഡിൽ രാത്രി യാത്രയും പകൽ സമയത്ത് പാർക്കിങ്ങും നിരോധിച്ചു

കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…

10 hours ago