ബെംഗളൂരു: മന്ത്രിയുടെ സഹായിയെന്ന വ്യാജേന സർക്കാർ ഉദ്യോഗസ്ഥയിൽ നിന്ന് 80,000 രൂപ തട്ടിയെടുത്തതായി പരാതി. ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സഹായിയെന്ന വ്യാജേനയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ പ്രിയങ്ക് ഖാർഗെയുടെ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള ഓഫീസർ ഡോ. നാഗരാജ് നൽകിയ പരാതിയിൽ വിധാൻ സൗധ പോലീസ് കേസെടുത്തു.
എക്‌സിക്യൂട്ടീവ് എഞ്ചിനീയറായ കാവ്യയാണ് തട്ടിപ്പിനിരയായത്. സ്ഥാനക്കയറ്റം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ കാവ്യയെ സമീപിച്ചത്. പോസ്റ്റിങ്ങിനായി ആദ്യം രണ്ടുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയധികം പണം തന്റെ പക്കലില്ലെന്നും, ഗഡുക്കളായി പണം നൽകാമെന്നും കാവ്യ പ്രതികളെ അറിയിച്ചു.
ഇതേതുടർന്ന് 80,000 രൂപ പണമായി പ്രതികൾക്ക് കാവ്യ കൈമാറി. പിന്നീട് ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കാവ്യയ്ക്ക് തട്ടിപ്പ് മനസിലായത്. തുടർന്ന് മന്ത്രിയെ വിവരം അറിയിക്കുകയിരുന്നു.
TAGS: BENGALURU | BOOKED
SUMMARY: Miscreants dupes Karnataka govt engineer by posing as IT minister Priyank Kharge’s aide
അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്…
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…
ന്യൂഡൽഹി: പുതിയ തൊഴിൽ നിയമം, വിബി-ജി റാം ജി നിയമം തുടങ്ങിയവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2026 ഫെബ്രുവരി 12ന് പൊതു…
ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ശാക്തീകരണമാണ് ഇത്തവണത്തെ പ്രമേയം.…
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള് എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…