ബെംഗളൂരു: മന്ത്രി പ്രിയങ്ക് ഖാർഗെയ്‌ക്കിരെ പോസ്റ്റർ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി എംഎൽസി സിടി രവി ഉൾപ്പെടെ 13 പേർക്കെതിരെ പോലീസ് കേസെടുത്തു. കരാറുകാരൻ സച്ചിൻ പഞ്ചലിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഗ്രാമവികസന – പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ ബെംഗളൂരുവിൽ ബിജെപി നേതാക്കൾ പോസ്റ്റർ പ്രചാരണം നടത്തിയത്. നിയമസഭാ കൗൺസിൽ പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി, എംഎൽസി എൻ. രവികുമാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സബ് ഇൻസ്‌പെക്ടർ ശശിധർ വന്നൂരിൻ്റെ പരാതിയിൽ അടിസ്ഥാനത്തിൽ ഹൈഗ്രൗണ്ട് പോലീസാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ചലവടി നാരായണസ്വാമി ഉൾപ്പെടെയുള്ളവർ പൊതുനിരത്തിൽ അനധികൃതമായി തടിച്ചുകൂടി പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിച്ചതായി പോലീസ് പറഞ്ഞു.
പ്രിയങ്ക് ഖാർഗെയുടെ രാജി ഉറപ്പാക്കാൻ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് നഗരത്തിൻ്റെ പല ഭാഗങ്ങളിലെ പൊതുസ്ഥലങ്ങളിൽ ഖാർഗെയുടെ പോസ്റ്ററുകൾ ഒട്ടിച്ച് ബിജെപി പ്രചാരണം ആരംഭിച്ചത്. കരാറുകാരന്റെ മരണത്തിന് ഉത്തരവാദി മന്ത്രി പ്രിയങ്ക് ഖാർഗെയാണെന്ന് പോസ്റ്ററിൽ ആരോപിച്ചിരുന്നു.
TAGS: KARNATAKA | BOOKED
SUMMARY: FIR against CT Ravi, othersfor protest against Kharge jr
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…