ബെംഗളൂരു : മയക്കുമരുന്നുകടത്ത് കേസിലെ പ്രതിയെ ഹൊസകോട്ടെ പോലീസ് വെടിവെച്ച് പിടികൂടി. സെയ്ദ് സുഹൈൽ (36) ആണ് പിടിയിലായത്. ദൊഡ്ഡ അമനികെരെയിലെ ടോൾ പ്ലാസയിൽനിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനു നേരേ കത്തിവീശി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ ഇടതുകാലിന് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട വലതുകാലിൽ തുളച്ചുകയറി സുഹൈല്‍ കുഴഞ്ഞുവീഴുകയായിരുന്നു. പരുക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊലപാതകശ്രമം, നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾ (എൻഡിപിഎസ്) ലംഘനങ്ങൾ, ആയുധ നിയമ ലംഘനങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് കേസുകളെങ്കിലും സുഹൈലിനെതിരെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. യെലഹങ്ക ന്യൂ ടൗൺ, കെആർ പുരം, ബെംഗളൂരു റൂറലിലെ പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
<BR>
TAGS : BENGALURU | CRIME NEWS
SUMMARY : The suspect in the drug trafficking case was shot and arrested
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…