രാകുൽ പ്രീതും അമൻ പ്രീതും
ഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് പോലീസാണ് ഇവരെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
കൊക്കൈൻ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്. ഇവരിൽനിന്ന് 35 ലക്ഷം വിലവരുന്ന 199 ഗ്രാം കൊക്കൈൻ പിടിച്ചെടുത്തു. നർസിംഗിയിലെ ഫ്ലാറ്റിൽ തെലങ്കാന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധനൻ, നിഖിൽ ദമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
രണ്ട് പാസ്പോർട്ട്, രണ്ടു ബൈക്കുകൾ, 10 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. നഗരത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് കൊക്കൈൻ വിൽപന നടത്തുന്ന രണ്ടു നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വാങ്ങിയിരുന്ന അമനെയും സുഹൃത്തുക്കളെയും പിടികൂടിയത്.
അതേസമയം അമൻ അടക്കം അഞ്ചുപേരും മയക്കുമരുന്ന് ഉപയോഗിച്ചതായി മൂത്രപരിശോധനയില്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് നൈജീരിയൻ സ്വദേശികളുമായുള്ള ബന്ധമടക്കം പരിശോധിച്ച് വരികയാണ്.
<BR>
TAGS : DRUG ARREST,
SUMMARY : Drug case. Actress Rakul Preet’s brother Aman arrested
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി…
ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല്‍ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം…