കൊച്ചി: മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗം പിടിയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗമായ കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണ്‍ ആണ് പിടിയിലായത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് സുരഭിയെ കസ്റ്റഡിയിലെടുത്തത്.
ചൊവ്വാഴ്ച രാത്രി മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 714 വിമാനത്തിലാണ് സുരഭി കണ്ണൂരിലെത്തിയത്. റവന്യു ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ 960ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഇവരില്‍ നിന്ന് കണ്ടെടുത്തത്. മലദ്വാരത്തിലൂടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതില്‍ ക്യാബീന്‍ ക്രൂ അംഗം പിടിയിലാകുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്.
സുരഭി കാത്തൂണ്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം. കേസില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്ക് ഉള്‍പ്പെടെ അന്വേഷിച്ച് വരുകയാണെന്നും ഡിആര്‍ഐ പറയുന്നു. ചോദ്യം ചെയ്യലിന് ശേഷം സുരഭിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ വനിത ജയിലിലേക്ക് മാറ്റി.
തിരുവനന്തപുരം: ഓണക്കാലത്ത് മഞ്ഞകാർഡുകാർക്കും (എ.എ.വൈ) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള (നാല് പേർക്ക് ഒരു കിറ്റ് എന്ന കണക്കിൽ) ഓണക്കിറ്റ് വിതരണം…
ബെംഗളൂരു: സർജാപുര മലയാളിസമാജത്തിന്റെ ഓണാഘോഷം ‘സർജാപൂരം 2025’ ഓഗസ്റ്റ് 30,31 തീയതികളില്‍ അബ്ബയ്യ സർക്കിളിൽ ദി പാലസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴ ലഭിക്കുന്നത്…
ആലപ്പുഴ: ചേര്‍ത്തലയില്‍ 75 വയസ്സുള്ള പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍,…
ബെംഗളൂരു: തുമക്കൂരുവിൽ പാകിസ്‌ഥാൻ ആസ്ഥാനമായുള്ള സംഘടന പ്രവർത്തിക്കുന്നുവെന്ന് പോലീസിൽ പരാതി. മുസ്‌ലിം സംഘടനയായ മർക്കസി മസ്‌ലിസെ മുഷവാരത് ആണ് പരാതി…
ജറുസലം: തെക്കൻ ഗാസയിലെ നാസർ മെഡിക്കൽ കോംപ്ലക്‌സിന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർക്ക് കൊല്ലപ്പെട്ടു.…