Categories: KERALATOP NEWS

മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിക്കണം: നയം പ്രഖ്യാപിച്ച് പി.വി അൻവറിന്റെ ഡിഎംകെ

മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി പി.വി അന്‍വറിന്‍റെ പുതിയ സംഘടന ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ(ഡിഎംകെ) നയപ്രഖ്യാപനം. ജാതി സെൻസസിലൂടെ സാമൂഹ്യനീതി, പ്രവാസികൾക്ക് വോട്ടവകാശം, ഓൺലൈൻ വ്യാപാരം കുറക്കാൻ നിയമനിർമാണം, വഴിയോര കച്ചവടക്കാർക്ക് വായ്പയും ഇൻഷുറൻസും തുടങ്ങിയവയാണു പ്രധാന പ്രഖ്യാപനങ്ങള്‍.

1969 ല്‍ മലപ്പുറം ജില്ല രൂപീകരിക്കുമ്പോള്‍ ജനസംഖ്യ 14 ലക്ഷമാണെങ്കില്‍ ഇപ്പോഴത് 45 ലക്ഷത്തിലധികമാണ്. മൂന്ന് കളക്ടറുടെ പണിയാണ് മലപ്പുറം കളക്ടര്‍ക്ക്. ത്രിപുര, മേഘാലയ, മണിപ്പൂര്‍ തുടങ്ങി ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാള്‍ വരും ഇവിടുത്തെ ജനസംഖ്യ. ജനജീവിതത്തിന്റെ താഴേത്തട്ടിലേക്ക് സേവന പ്രവര്‍ത്തനം എത്തുന്നതിന് ജനസംഖ്യ തടസമാണ്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് 15-ാമത്തെ ജില്ല രൂപീകരിക്കണം’ എന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്.

എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക നീതി, വിശ്വാസം, ആരാധനയ്ക്കുള്ള സ്വാതന്ത്ര്യം, ഭരണഘടന മൂല്യങ്ങള്‍ ഉറപ്പുവരുത്തുക, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ, പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തണം, സാമൂഹിക നീതി ജാതി സെന്‍സസിലൂടെ, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വോട്ടവകാശം ഉറപ്പു വരുത്തണം, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ഫാസിസ്റ്റ് നയം, ഇത് ഫാസിസ്റ്റ് സംവിധാനത്തെ അട്ടിമറിക്കും എന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.

മഞ്ചേരി ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിൽ ഇന്ന് വൈകീട്ട് നടന്ന  ഡി.എം.കെയുടെ നയം പ്രഖ്യാപിച്ച് കൊണ്ടുള്ള പൊതുസമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തിയിരുന്നു. ഇങ്ക്വിലാബ് വിളികളോടെയാണ് അന്‍വറിനെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചത്. മുസ്‍ലിം ലീഗ് എറണാകുളം മുൻ ജില്ലാ പ്രസിഡൻ്റ് ഹംസ പറക്കാട്ടിൽ, ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പ് ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകു അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഫസൽ കൊടുവള്ളി പാര്‍ട്ടി നയം വായിച്ചുകേള്‍പിച്ചു. നയപ്രഖ്യാപനം കൈയടികളോടെയായിരുന്നു കൂടി നിന്ന ജനം സ്വീകരിച്ചത്.
<br>
TAGS : PV ANVAR MLA
SUMMARY : Malappuram and Kozhikode districts should be divided: PV Anwar’s DMK announces policy

Savre Digital

Recent Posts

‘അച്ഛന്റെ ഈ പിറന്നാള്‍ വലിയ ആഘോഷമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു’; വികാരനിര്‍ഭരമായ കുറിപ്പുമായി കാവ്യ മാധവൻ

കൊച്ചി: പിതാവിന്റെ ജന്മദിനത്തില്‍ വികാരനിർഭരമായ കുറിപ്പുമായി നടി കാവ്യാ മാധവൻ. ഇന്ന് പിതാവിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനമാണെന്നും ഈ പിറന്നാള്‍…

18 minutes ago

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പ്; ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണനെയിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…

2 hours ago

കോണ്‍ഗ്രസില്‍ വീണ്ടും രാജി; കോഴിക്കോട് കൗണ്‍സിലര്‍ ആം ആദ്‌മിയില്‍ ചേര്‍ന്നു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു.…

2 hours ago

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…

3 hours ago

റഷ്യൻ ഹെലികോപ്റ്റര്‍ അപകടം; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…

4 hours ago