Categories: KERALATOP NEWS

മലപ്പുറത്ത് വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു

മലപ്പുറം: വള്ളിക്കുന്നില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തില്‍ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്.

പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവര്‍ ചികിത്സയില്‍ കഴിയുന്നത്. പഞ്ചായത്തിലുളള നിരവധിപേര്‍ക്ക് ഒരേ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയും ചര്‍ദ്ദിയും തുടര്‍ന്ന് ആളുകളെല്ലാം ചികിത്സ തേടിയിരുന്നു. രോഗികളായ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ്, മുഹമ്മദിന്റെ മകന്‍ അജ്നാസ് (15) എന്നിവരുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഫെമിനാസിനെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും അജ്നാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായിരുന്നു ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത്. മാസങ്ങള്‍ക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തില്‍ വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് സമാനമായ രീതിയില്‍ രോഗങ്ങള്‍ കണ്ടിരുന്നു.


TAGS: MALAPPURAM| YELLOW FEVER|
SUMMARY:

Savre Digital

Recent Posts

സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം: സ്മൃതി-പലാശ് മുഛൽ വിവാഹം മാറ്റിവെച്ചു

സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…

3 minutes ago

മലയാളം മിഷൻ; കർണാടക ചാപ്റ്റർ മൈസൂരു മേഖല പഠനോത്സവം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ്…

34 minutes ago

ഡ്രഗ്-ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു

ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…

1 hour ago

പാലത്തായി കേസ്; കെ. പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…

1 hour ago

കേളി ബെംഗളൂരു ബ്ലാങ്കറ്റ് ഡ്രൈവ്

ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…

1 hour ago

സീറ്റ് വിഭജനത്തില്‍ പ്രതിഷേധം; മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി

മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…

2 hours ago