തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല് പേര്ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്ജ്. നിപ സമ്പര്ക്ക പട്ടികയില് 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള് നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.മലപ്പുറം ജില്ലയില് 7 പേര്ക്ക് നിപ രോഗ ലക്ഷണമുള്ളതായാണ് മന്ത്രി അറിയിച്ചത്.
മറ്റുള്ളവരുടെ സാമ്പിളുകള് ഉടന് പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്ക്ക് ഇല്ല എന്നുറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില് നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്പ്പെടെയുള്ളവരുടെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു. ഇതോടെ ആകെ 63 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.
അതേസമയം നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്നും നിപ ബാധിച്ച് മരിച്ച വ്യക്തി വീട്ട് വളപ്പിലെ വവ്വാലുകൾ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിച്ചു എന്നാണ് അനുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എംപോക്സ് ബാധിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മലപ്പുറത്ത് 23 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ എംപോക്സ് സംശയിച്ചിരുന്ന 3 പേരുടെ ഫലവും നെഗറ്റീവാണ്. മന്ത്രി പറഞ്ഞു.
<BR>
TAGS : NIPAH VIRUS | KERALA
SUMMARY : 7 people have Nipah symptoms and 37 people have tested negative
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര് നേരത്തേ എത്തിച്ചേരണമെന്ന് നിര്ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില് നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്) നേരിട്ടുള്ള സ്പെഷ്യല് ബസ് സര്വീസ് ആരംഭിച്ച് കര്ണാടക ആര്ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…