മലപ്പുറത്ത് 7 പേർക്ക് നിപ രോഗലക്ഷണം, 37 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.മലപ്പുറം ജില്ലയില്‍ 7 പേര്‍ക്ക് നിപ രോഗ ലക്ഷണമുള്ളതായാണ് മന്ത്രി അറിയിച്ചത്.

മറ്റുള്ളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്ക് ഇല്ല എന്നുറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിപ ബാധിച്ച് മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പുറത്തുവന്ന ഫലം നെഗറ്റീവായിരുന്നു. ഇതോടെ ആകെ 63 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.

അതേസമയം നിപയുടെ ഉറവിടം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്നും നിപ ബാധിച്ച് മരിച്ച വ്യക്തി വീട്ട് വളപ്പിലെ വവ്വാലുകൾ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിച്ചു എന്നാണ് അനുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എംപോക്സ് ബാധിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും മലപ്പുറത്ത് 23 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ എംപോക്സ് സംശയിച്ചിരുന്ന 3 പേരുടെ ഫലവും നെഗറ്റീവാണ്.  മന്ത്രി പറഞ്ഞു.
<BR>
TAGS : NIPAH VIRUS | KERALA
SUMMARY : 7 people have Nipah symptoms and 37 people have tested negative

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് 200 രൂപ വർധിച്ച്‌...

വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിലെ നാരായണപുരയില്‍ വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ...

സുരക്ഷാ പ്രശ്നം; തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കി....

ചരിത്രത്തിൽ ആദ്യം; ബഹിരാകാശത്തും ആയുധപ്പുര ഒരുക്കി അമേരിക്ക

വാഷിങ്‌ടൺ: കരയ്ക്കും കടലിനും പിന്നാലെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഒരു ബഹിരാകാശ ആയുധപ്പുര...

ചൂടിന് തെല്ലാരാശ്വാസമായേക്കും; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത....

കർണാടകയിൽ 10 വർഷത്തിനിടെ 3,600 കോടി രൂപ നിക്ഷേപിക്കാൻ അപ്ലൈഡ് മെറ്റീരിയൽസ്; 1,000 തൊഴിലവസരങ്ങൾ

ബെംഗളൂരു: അമേരിക്ക ആസ്ഥാനമായ സെമികണ്ടക്ടർ ഉപകരണ നിർമാതാക്കളായ അപ്ലൈഡ് മെറ്റീരിയൽസ് കർണാടകയിൽ...

ബള്ളാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: വടക്കൻ കർണാടകയിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ബള്ളാരി കേരള കൾച്ചറൽ...

മെസിയുടെ പേരില്‍ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും റിപ്പോർട്ടർ ടിവി ആസ്ഥാനത്തും എസ്.ഐ.ടിയുടെ വ്യാപക പരിശോധന

കൊച്ചി: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പി​ൽ കൊ​ച്ചി​യി​ലും വ​യ​നാ​ട്ടി​ലും വ്യാ​പ​ക...

Related Articles

Popular Categories