മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ടോമി ജെ. ആലുങ്കലിന് ഭാഷാ മയൂരം, സതീഷ് തോട്ടശ്ശേരിയുടെ പവിഴമല്ലി പൂക്കും കാലത്തിന് സ്പെഷ്യൽ ജൂറി പുരസ്കാരം

ബെംഗളൂരു: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഈ വര്‍ഷത്തെ ഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ണാടക ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ ഭാഷ മയൂരം പുരസ്‌കാരം നേടി. എഴുത്തുകാരനും മലയാളം മിഷന്‍  കര്‍ണാടക ചാപ്റ്റര്‍ പി.ആര്‍.ഒ.യുമായ സതീഷ് തോട്ടശ്ശേരിയുടെ ചെറുകഥാ സമാഹാരം പവിഴമല്ലി പൂക്കും കാലം മികച്ച പ്രവാസി രചനയ്ക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രശസ്ത കവി കെ. ജയകുമാർ, നിരൂപകനും പത്രപ്രവർത്തകനുമായ കെ. രാജശേഖരൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയായ ടോമി ജെ.ആലുങ്കല്‍ കര്‍ണാടക ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറി കൂടിയാണ് ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമാണ്. മലയാളികള്‍ക്ക് കന്നഡ പഠനം സാധ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാറിന്റെ കന്നഡ ഡവലപ്‌മെന്റ് അതോറിറ്റി മലയാളം മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന കന്നഡ ഭാഷാ പഠന പദ്ധതിയുടെ കണ്‍വീനര്‍ കൂടിയാണ്.

ഭാര്യ: ആന്‍സി (എച്ച്.ആര്‍. വിഭാഗം, ക്രൈസ്റ്റ് കോളേജ്, ബെംഗളൂരു). മക്കള്‍: ക്രിസ്റ്റോ ആന്‍ ടോം, ജിയോ ആന്‍ ടോം. ദീര്‍ഘകാലമായി ചിക്കബാനവാരയിലാണ് താമസം.

പാലക്കാട് ജില്ലയിലെ നെമ്മാറക്കടുത്തുള്ള അയിലൂര്‍ സ്വദേശിയാണ് സതീഷ് തോട്ടശ്ശേരി. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഹെവല്റ്റ് പക്കാര്‍ഡില്‍ നിന്നും (H.P) അഡ്മിന്‍. മാനേജരായി വിരമിച്ചു. ബെംഗളൂരുവില്‍ സ്ഥിരതാമസം. ബാംഗ്ലൂര്‍ ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ്. കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന്റെ സെക്രട്ടറി, കലാജ്യോതി, ആശാന്‍ പഠനകേന്ദ്രം, ജ്വാല കള്‍ചറല്‍ സെന്റര്‍, പു .ക. സ. ബാംഗ്ലൂര്‍, റൈറ്റേര്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് ഫോറം, തുടങ്ങിയ സംഘടനകളില്‍ ഭാരവാഹി/പ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടകരംഗത്തു സജീവമായിരുന്നു. മത്സര നാടകങ്ങളിലും അമേച്ചര്‍ നാടകങ്ങളിലും അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയുമുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും
കഥയും, കവിതയും എഴുതിക്കൊണ്ടിരിക്കുന്നു. അനുഭവ നര്‍മ്മനക്ഷത്രങ്ങള്‍ എന്ന കൃതിക്ക് കൊച്ചിന്‍ സാഹിത്യ അക്കാദമിയുടെ സുവര്‍ണ്ണതൂലിക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ : പ്രമീള. മകന്‍ : പ്രശാന്ത്.
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission Bhasha puraskaram-2025

 

Savre Digital

Recent Posts

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

4 hours ago

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

5 hours ago

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…

5 hours ago

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…

6 hours ago

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…

6 hours ago

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

7 hours ago