വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യണമെന്ന് നടൻ ടോവിനോ തോമസ്. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോള്‍ ക്യാമ്പുകളില്‍ ആണ്.
ഈ ഒരു സാഹചര്യത്തില്‍ നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി ദുരിതബാധിതർക്ക് വേണ്ടിയുള്ള സഹായങ്ങള്‍ ചെയ്യാൻ ശ്രമിക്കണം. ഏത് രീതിയില്‍ ആണെങ്കിലും കഴിവിന്റെ പരമാവധി എല്ലാവരും ചെയ്യാൻ ശ്രമിക്കണം. ചെറിയ വലിയ തുക എന്നൊന്നും ഇല്ല. കഴിയുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. എന്നും മലയാളികള്‍ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളതാണെന്ന് താരം പറഞ്ഞു.
നമ്മള്‍ തമ്മില്‍ എന്തൊക്കെ പിണക്കങ്ങള്‍ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോൾ നമ്മള്‍ ഒന്നിച്ച് നില്‍ക്കുകയും സഹായങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികള്‍ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടൊവിനോ തോമസ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടൊവിനോ 25 ലക്ഷം രൂപ കൈമാറി. ടൊവിനോയ്‌ക്ക് പുറമെ മോഹൻലാല്‍, മമ്മൂട്ടി, ദുല്‍ഖർ സല്‍മാൻ, ഫഹദ് ഫാസില്‍, നസ്രിയ, ആസിഫ് അലി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.
TAGS : WAYANAD LANDSLIDE | TOVINO
SUMMARY : ‘Malayalees are always an example to the world, no big or small for Wayanad, do what you can’: Tovino Thomas
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…