Categories: KARNATAKATOP NEWS

മലയാളി ബാങ്ക് മാനേജർ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തില്‍കുളം ബണ്ട് റോഡില്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപനാണ് (33) മരിച്ചത്. യൂണിയൻ ബാങ്ക് മൈസൂരു ശാഖ മാനജറായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

വീട്ടിലേക്ക് വരാൻ ബൈക്കില്‍ ബസ് സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം. തിരുവനന്തപുരം ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുമ്പാണ് മൈസൂരുവിലേക്ക് മാറിയത്. ഭാര്യ വീണ പത്തനംതിട്ട എസ്.ബി.ഐയില്‍ ഉദ്യോഗസ്ഥയാണ്. രണ്ട് വയസുള്ള കുട്ടിയുണ്ട്.
<br>
TAGS : ACCIDENT | MYSURU
SUMMARY : Malayali bank manager dies in car accident

Savre Digital

Recent Posts

സ്ത്രീയുടെ മൃതദേഹം ഓടയിൽ തിരുകിക്കയറ്റിയ നിലയിൽ

എറണാകുളം: കോതമംഗലം ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിലേക്കുള്ള ഓടയിൽ സ്ത്രീയെ കൊലപ്പെടുത്തി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വെള്ളാമക്കുത്തിൽ ദേശീയപാതയുടെ…

42 minutes ago

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനം; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി

ഡല്‍ഹി: പണം ഉപയോഗിച്ച്‌ കളിക്കുന്ന ഓണ്‍ലൈൻ മണി ഗെയിമുകളെ നിരോധിക്കാനും ഇ-സ്പോർട്സ്, ഓണ്‍ലൈൻ സോഷ്യല്‍ ഗെയിമുകള്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ബില്ലിന്…

42 minutes ago

കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്തിയ യുവാവും മരിച്ചു

കണ്ണൂർ: കുറ്റ്യാട്ടൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ്…

2 hours ago

പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് പോലീസുകാരന് കുത്തേറ്റു

തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടർന്ന് കൊച്ചുള്ളൂരില്‍ പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം വലിയതുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിനാണ്…

2 hours ago

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപേരെ കാണാതായി

റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലി യിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി. തരാലിയിലെ സബ്…

3 hours ago

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുള്ളവരുടെ എണ്ണം ആറായി

കോഴിക്കോട്: മലപ്പുറം കാപ്പിൽ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച…

3 hours ago