LATEST NEWS

രാജ്യത്തെ 22 സര്‍വകലാശാലകള്‍ വ്യാജം, കേരളത്തിൽ നിന്ന് ഒന്ന്; ഏറ്റവും പുതിയ പട്ടിക പുറത്ത് വിട്ട് യുജിസി

ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഒരു യൂനിവേഴ്സിറ്റിയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

അംഗീകാരമില്ലാതെ പ്രവർത്തിക്കുകയും സ്വയം നിയമപരമായ സർവകലാശാലകളായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണിവ. യുജിസി ആക്റ്റ് 1956 പ്രകാരം ബിരുദങ്ങൾ നൽകാൻ ഈ സ്ഥാപനങ്ങൾക്ക് അധികാരമില്ലാത്തതിനാൽ ഇവിടെ നിന്ന് നേടുന്ന യോഗ്യതകൾ അക്കാദമികമായും പ്രൊഫഷണലായും അസാധുവാണ്. ഇത്തരത്തില്‍ വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വര്‍ഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഉള്ളത് ഡൽഹിയിലാണ്, തൊട്ടുപിന്നിൽ ഉത്തർപ്രദേശാണ്. ഇതിനുമുമ്പ് പലതവണയും പട്ടികയിൽ ഇടം നേടിയ വ്യാജ സർവകലാശാലയാണ്‌ കേരളത്തിൽ നിന്ന് ഇത്തവണയുമുള്ളത്.

കേരളം: സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷൻപറ്റം.
കർണാടക: ബദഗന്വി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകക്, ബെൽഗാം.
ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS),
കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ദര്യഗഞ്ച്,
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, ഡൽഹി,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ന്യൂഡൽഹി,
ആധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വൽ യൂണിവേഴ്സിറ്റി).

ഉത്തർപ്രദേശ് :
ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ്
ഭാരതീയ ശിക്ഷാ പരിഷദ്, ഭാരത് ഭവൻ, ലഖ്‌നൗ
നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അച്ചൽതാൽ, അലിഗഡ്

ആന്ധ്രാപ്രദേശ്: ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ.
പശ്ചിമ ബംഗാൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്.
മഹാരാഷ്ട്ര: രാജാ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ.
പുതുച്ചേരി: ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ.

SUMMARY:22 universities in the country are fake,

 

NEWS DESK

Recent Posts

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​നം സ്‌​​​​​കോ​​​​​ര്‍ നേ​​​​​ടിയതായി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി…

9 minutes ago

തൃശൂരില്‍ ഹോട്ടലിന്റെ മുൻ വാതിൽ തകര്‍ത്ത് കാട്ടാന അകത്ത് കയറി; സാധനങ്ങള്‍ നശിപ്പിച്ചു

തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…

18 minutes ago

ജാലഹള്ളി അയ്യപ്പക്ഷേത്രത്തില്‍ പ്രതിഷ്ഠാവാർഷികത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…

33 minutes ago

കര്‍ണാടകയില്‍ കനത്ത ചൂട്, അഞ്ച് ജില്ലകളില്‍  താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ, ബീദറിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…

46 minutes ago

മലയാളം മിഷൻ അധ്യാപകർക്ക് പരിശീലന ക്യാംപ്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു മേഖല  അധ്യാപകർക്കായി നടത്തുന്ന പരിശീലന ക്യാംപ് 26നു രാവിലെ 9ന് ആർബിഐ…

1 hour ago

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനും പശ്ചിമബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പിനുമുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് പശ്ചിമ ബംഗാളിലെ…

1 hour ago