ബെംഗളൂരു: മലാശയത്തിൽ സെല്ലൊടേപ്പ് ഉപയോഗിച്ച് മൊബൈൽ ഫോൺ ഒളിപ്പിച്ച വിചാരണ തടവുകാരനെതിരെ കേസെടുത്തു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് സംഭവം. രഘുവീർ (25) എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
ഇയാൾക്കെതിരെ കോടതിയിൽ വാദം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. കടുത്ത വയറുവേദനയുള്ളതായി രഘുവീർ പരാതിപ്പെട്ടതിനെ തുടർന്ന്, ജയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും ഹാൻഡ്‌ഹെൽഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹപരിശോധന നടത്തുകയുമായിരുന്നു. രഘുവീറിനെ ഉടൻ തന്നെ ജയിലിനുള്ളിലെ ഹൗസ് ക്ലിനിക്കിലേക്ക് കൊണ്ടുപോയി. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്.
ജയിലിനുള്ളിൽ പുതിയ സാങ്കേതിക ജാമറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ആശയവിനിമയത്തിനായി മൊബൈൽ നെറ്റ്‌വർക്ക് കവറേജ് ഉള്ള ഒറ്റപ്പെട്ട സ്ഥലങ്ങളുണ്ട്. ചില തടവുകാർ കോടതിയിൽ ഹാജരാകാൻ പോകുമ്പോഴോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴോ മൊബൈൽ ഫോണുകൾ കടത്താൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കുമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. ഇയാൾക്ക് മൊബൈൽ ഫോൺ എവിടെ നിന്ന് ലഭിച്ചു എന്നുൾപ്പെടെയുള്ള വിഷയം പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
TAGS: KARNATAKA | CRIME
SUMMARY: Undertrial prisoner caught concealing mobile phone in his rectum
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…