LATEST NEWS

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി; ഡിസംബര്‍ 9, 11 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 9നാണ് പോളിങ്. ബാക്കിയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് പോളിങ്. വേട്ടെണ്ണല്‍ ഡിസംബര്‍ 13നായിരിക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം നിലവില്‍ വന്നു. അന്തിമ വോട്ടര്‍ പട്ടിക വെള്ളിയാഴ്ച നിലവില്‍ വരും. ആകെ 2, 84, 30, 761 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 2,841 പേര്‍ പ്രവാസി വോട്ടര്‍മാരാണ്. 1200 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. 23,576 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക

കേരളത്തില്‍ 941 ഗ്രാമ പഞ്ചായത്തുകളാണുള്ളത്. കോര്‍പറേഷനുകള്‍ ആറെണ്ണമാണ്. നഗരസഭകള്‍ 87 എണ്ണമുണ്ട്. 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്. രാവിലെ ഏഴ് മണിക്ക് പോളിങ് തുടങ്ങും. വൈകീട്ട ആറ് മണിവരെ പോളിങ് തുടരും. എല്ലാ പോളിങ് ബൂത്തിലും അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എസ്‌എസ്‌എല്‍സി ബുക്ക്, പ്രധാന ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍ എന്നിവയെല്ലാം തിരച്ചറിയല്‍ രേഖയായി കണക്കാക്കും.

SUMMARY: Local body elections in the state were held in two phases; on December 9 and 11

NEWS BUREAU

Recent Posts

ബസുകളിൽ ഇനി കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം’; ഡി​പ്പോ​ക​ളി​ലും ബ​സു​ക​ളി​ലും വിതരണം തുടങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡി​​​പ്പോ​​​ക​​​ളി​​​ലും ബ​​​സു​​​ക​​​ളി​​​ലും ഉടന്‍ ആരംഭിക്കും.…

2 hours ago

മുങ്ങിമരണങ്ങള്‍ കൂടുന്നു; കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനം നിരോധിച്ചു

ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…

3 hours ago

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…

3 hours ago

‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…

3 hours ago

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…

3 hours ago

ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…

4 hours ago