ബെംഗളൂരു: ബെംഗളൂരുവിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. മഴയെത്തുടർന്ന് ബുധനാഴ്ച്ച ഒരു പന്ത് പോലും എറിയാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. വ്യാഴാഴ്ച്ച ടോസ് ഇടുന്നതോട് കൂടി മത്സരം തുടങ്ങും.
ബുധനാഴ്ച്ച രാവിലെ 9.30നാണ് ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്. ഉച്ചയായിട്ടും മഴ കുറയാതിരുന്നതോടെ ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. യശസ്വി ജയ്സ്വാളും വിരാട് കോഹ്ലിയും ഇടയ്ക്ക് പരിശീലനത്തിനായി ഗ്രൗണ്ടിൽ ഇറങ്ങിയിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ തിരിച്ചുകയറി. വ്യാഴാഴ്ച്ചയും ബെംഗളൂരുവിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ മൂന്നുമത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുനേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ഇതിനിടെയാണ് ബെംഗളൂരുവിൽ മഴ കനത്തത്. മത്സരം നടക്കേണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്. നിലവിൽ പോയിന്റുപട്ടികയിൽ മുന്നിലുള്ള ഇന്ത്യക്ക് ഇതുകഴിഞ്ഞാൽ ഓസ്ട്രേലിയക്കെതിരേ അഞ്ചു ടെസ്റ്റുകളുണ്ട്. അടുത്ത ജൂണിൽ ലണ്ടനിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
TAGS: BENGALURU | RAIN
SUMMARY: Rain washes out day one of India-New Zealand Test match
പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…
കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…
കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്‍റെ രണ്ട് ജാമ്യാപേക്ഷകളും…
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…